ETV Bharat / bharat

ബിവി ശ്രീനിവാസിനെതിരായ പീഡന കേസ്; ജാമ്യം അനുവദിച്ച് സുപ്രീം കോടതി, അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശം - ദേശീയ വനിത കമ്മിഷന്‍

മുന്‍ അസം യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് നല്‍കിയ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെതിരെ കേസെടുത്തത്. മുന്‍ ജാമ്യം ആവശ്യപ്പെട്ട് ശ്രീനിവാസ് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു

B V Srinivas harassment case  Youth Congress chief BV Srinivas  BV Srinivas  ബിവി ശ്രീനിവാസിനെതിരായ പീഡന കേസ്  യൂത്ത് കോണ്‍ഗ്രസ്  യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍  ഗുവാഹത്തി ഹൈക്കോടതി  സുപ്രീം കോടതി  ദേശീയ വനിത കമ്മിഷന്‍  ബിവി ശ്രീനിവാസ്
BV Srinivas harassment case
author img

By

Published : May 17, 2023, 1:45 PM IST

ന്യൂഡല്‍ഹി: പീഡന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഗുവാഹത്തി ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ശ്രീനിവാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബിആര്‍ ഗവായ്, സഞ്ജയ്‌ കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീനിവാസിന്‍റെ ഹര്‍ജി പരിഗണിച്ചത്.

കേസില്‍ ദേശീയ വനിത കമ്മിഷന്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി ശ്രീനിവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിന്‍റെ പരാതിയിലാണ് ബിവി ശ്രീനിവാസിനെതിരെ കേസ്. ശ്രീനിവാസ് തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായി വനിത നേതാവ് പരാതിയില്‍ പറയുന്നു. മെയ്‌ അഞ്ചിനാണ് ഗുവാഹത്തി കോടതി ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Also Read: നാലാം ദിനവും 'നാടകം തുടരുന്നു': മുഖ്യനാകാൻ സിദ്ധരാമയ്യ, വിട്ടുകൊടുക്കില്ലെന്ന് ഡികെ ശിവകുമാർ

ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് കേസ് യോഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശ്രീനിവാസ് ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രണ്ട് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു എന്ന് ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുവാഹത്തി കോടതിയില്‍ വാദിച്ചു. കേസ് ഡയറിയിലെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് രണ്ട് ജാമ്യാപേക്ഷകളും നിരസിച്ചത് എന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 354 ഒഴികെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നവയാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. സെക്ഷൻ 354 ഒരു സ്ത്രീയെ അവളുടെ എളിമയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്.

കേസ് ഫയല്‍ ചെയ്‌ത ദിസ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് അപ്പുറം ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം നടന്നത് എന്ന് ശ്രീനിവാസ് വാദിച്ചു. കാംരൂപ് (മെട്രോ) അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് ഉദ്ധരിച്ച് ഹൈക്കോടതി, പരാതിക്കാരി യാതൊരു സമ്മര്‍ദവും ഇല്ലാതെ, സ്വമേധയ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് നിരീക്ഷിച്ചു. രണ്ടു മണിക്കൂർ സമയം നൽകിയ ശേഷമാണ് മജിസ്‌ട്രേറ്റ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

Also Read: 2019 ലെ ജെഡിഎസ് - കോൺഗ്രസ് സർക്കാരിന്‍റെ തകർച്ചയ്‌ക്ക് പിന്നിൽ സിദ്ധരാമയ്യ; വിവാദ ട്വീറ്റുമായി ഡോ കെ സുധാകർ

പുറത്താക്കപ്പെട്ട വനിത കോൺഗ്രസ് നേതാവ് പീഡനത്തിനും ലിംഗ വിവേചനത്തിനും എതിരെ നൽകിയ പരാതിയിൽ മെയ് രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീനിവാസിനോട് ആവശ്യപ്പെട്ടിരുന്നു. ദിസ്‌പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനിവാസിനോട് ഈസ്റ്റ് ഗുവാഹത്തി അഡിഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മൈത്രേയി ദേക നോട്ടിസിൽ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ, ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ശ്രീനിവാസിനെതിരെ അസം പൊലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.