ETV Bharat / bharat

ശശികല ജയില്‍ മോചിതയായി; തമിഴ്‌നാടിന്‍റെ ഭാവിയെന്ത്? - Tamil Nadu

ജയലളിതയുടെ സ്‌മാരകം ചെന്നൈയിലെ മറീനാ ബീച്ചില്‍ ഉദ്‌ഘാടനം ചെയ്‌ത ദിവസം തന്നെയാണ് ശശികല ജയിൽ മോചിതയായത്

Sasikala released  what next in Tamil Nadu  ശശികല ജയില്‍ മോചിതയായി  ശശികല  തമിഴ്‌നാടിന്‍റെ ഭാവിയെന്ത്?  Tamil Nadu  Sasikala
ശശികല ജയില്‍ മോചിതയായി; തമിഴ്‌നാടിന്‍റെ ഭാവിയെന്ത്?
author img

By

Published : Jan 27, 2021, 10:51 PM IST

ഹൈദരാബാദ്: അധിക സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ തോഴി വി.കെ ശശികല ജയില്‍ മോചിതയായി. ജയലളിതയുടെ സ്‌മാരകം ചെന്നൈയിലെ മറീനാ ബീച്ചില്‍ ഉദ്‌ഘാടനം ചെയ്‌ത ദിവസം തന്നെയാണ് ഇവർ ജയിൽ മോചിതയായത്. നാലു വർഷം മുമ്പ് ജയിലിലേക്ക് പോകുന്ന സമയത്ത് ജയലളിതയുടെ സംസ്‌കാരം നടന്ന അതേ വേദിയില്‍ പുഷ്‌പാര്‍ച്ചന നടത്തി അവര്‍ ശപഥം ചെയ്‌തിരുന്നു.

ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നിയന്ത്രണം തന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതു വരെ അവര്‍ വെറുതെയിരിക്കാന്‍ പോകുന്നില്ല എന്നാണ് ശശികലയോട് അടുപ്പമുള്ളവർ പറയുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും ഉള്‍പ്പെടുന്ന ഒരു ഇരട്ട നേതൃത്വത്തിന് കീഴിലാണ് ഇപ്പോള്‍ പാര്‍ട്ടി ഉള്ളത്. അതേസമയം ഒ പി എസുമായും ഇ പി എസുമായുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഭരണസഖ്യത്തെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിന് സഹായിക്കുന്നതിനായി അവരുമായി കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഉന്നത നേതൃത്വം ശശികലയുമായും അവരുടെ മരുമകന്‍ ദിനകരനുമായും ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അധികാരം

മധ്യസ്ഥത്തിന്‍റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം തനിക്ക് വാഗ്‌ദാനം ചെയ്‌താൽ നേതൃത്വം ഏറ്റെടുക്കുവാന്‍ ശശികല തയ്യാറാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേ സമയം കാര്യങ്ങള്‍ തനിക്ക് അനുകൂലമല്ലാതെയാണ് നീങ്ങുന്നതെങ്കില്‍ എഐഎഡിഎംകെ പരാജയപ്പെടുത്തുവാനുള്ള സര്‍വ്വ ശ്രമങ്ങളും അവര്‍ നടത്തും. അത്തരം സാഹചര്യം ഉണ്ടായാല്‍ അധികാരമില്ലാതാവുന്ന ഇ പി എസിന്‍റെയും ഒ പി എസിന്‍റെയും പക്ഷത്തു നിന്നും നേതാക്കന്മാരുടെ വലിയൊരു നിര തന്നെ ഭരണകക്ഷി വിട്ട് ശശികലയുടെ പക്ഷം ചേരുമെന്നാണ് കരുതുന്നത്.

ജയലളിതയുമായുള്ള വളരെ അധികം ആഴത്തിലുള്ള അടുപ്പമാണ് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിന് മുഖ്യ കാരണം. അതിനാൽ കാവേരി നദീതട മേഖലയിലേയും തമിഴ്‌നാട്ടിലെ മറ്റ് തെക്കന്‍ മേഖലയിലേയും വലിയൊരളവ് ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യം ശശികലക്ക് ഏറെ സഹതാപം നേടി കൊടുത്തിട്ടുണ്ട്. ശശികല അംഗമായ തേവര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മേഖലകളാണ് ഇവ. അതിനാല്‍ അധികാരത്തിന് പുറത്തായി കഴിഞ്ഞാല്‍ നിലവിലുള്ള എഐഎഡിഎംകെയിലെ സമവാക്യങ്ങള്‍ എല്ലാം തന്നെ മാറി മറിയുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പറയുന്നു.

ഇ പി എസിനാണ് ഇന്ന് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണവും ഉള്ളത്. സര്‍ക്കാരിന്‍റെ കാര്യങ്ങളിലും അദ്ദേഹത്തിന്‍റേതു തന്നെയാണ് അവസാന വാക്ക്. മാത്രമല്ല, എഐഎഡിഎംകെ നിയമസഭാ കക്ഷി എംഎൽഎമാരാണ് തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും അല്ലാതെ ശശികല അല്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

ഇ പി എസും ഒ പി എസും ഐക്യത്തോടെ പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്നുണ്ടെങ്കിലും പാര്‍ട്ടിക്കകത്ത് ഇപ്പോഴും അധികാര വടംവലികള്‍ നടന്നു കൊണ്ടേയിരിക്കുന്നു എന്ന് അകത്തളങ്ങളിൽ ഉള്ളവര്‍ക്ക് വളരെ നന്നായി അറിയാം. കേന്ദ്രം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ വളരെ അടുത്ത സുഹൃത്തായ ഒ പി എസ് അച്ചടി മാധ്യമങ്ങളിലൂടേയും ചാനലുകളിലൂടേയുമെല്ലാം ജയലളിത നേരിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വ്യക്തിയാണ് താനെന്ന നിലയില്‍ വ്യക്തിപരമായ പരസ്യ പ്രചാരണങ്ങള്‍ നടത്തി വരുന്നു എന്നതില്‍ നിന്നും വളരെ അധികം വ്യക്തമാകുന്നുണ്ട് ഈ അധികാര വടംവലി.

നിയമപരമായ തടസങ്ങൾ

മരുമകന്‍ ടിടിവി ദിനകരൻ ആരംഭിച്ച എഎംഎംകെ എന്ന പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ നിയമപരമായി തല്‍ക്കാലം ശശികലക്ക് കഴിയില്ല. കാരണം എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുടെ അവകാശം തേടി കൊണ്ട് അവര്‍ നല്‍കിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ദിനകരന്‍ ജനറല്‍ സെക്രട്ടറി ആയ എഎംഎംകെയെ തുറന്ന് പിന്തുണക്കുവാന്‍ ശശികലക്ക് കഴിയില്ല.

ശശികലയെ സ്വീകരിക്കുവാന്‍ ബെംഗളൂരുവില്‍ എത്തിയ ദിനകരന്‍ അവരുടെ ഭാവി പദ്ധതികളെ കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കുവാന്‍ തയ്യാറായിട്ടില്ല എങ്കിലും എഐഎഡിഎംകെയും അവരുടെ ജയില്‍ മോചനം ആഘോഷിക്കുന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് ഈ ആര്‍കെ നഗര്‍ എംഎല്‍എ പറഞ്ഞു. ഇല ചിഹ്നത്തിനു വേണ്ടിയുള്ള നിയമപരമായ പോരാട്ടം ശശികല മുന്നോട്ട് കൊണ്ടു പോകുവാന്‍ തന്നെയാണ് സാധ്യത.

എഐഎഡിഎംകെയും എഎംഎംകെയും ഒരുപോലെ ആത്മവിശ്വാസത്തില്‍

ശശികലയെ കൈകാര്യം ചെയ്യാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ച് ഇനി ഒരിക്കല്‍ പറയാം എന്നായിരുന്നു എഐഎഡിഎംകെ വക്താവും മുന്‍ മന്ത്രിയുമായ വൈഗൈചെല്‍വന്‍ പറഞ്ഞത്. ജയിൽ മോചിതയായെങ്കിലും കൊവിഡ് ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലുള്ള ശശികല ഉടൻ ചെന്നൈയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

പാര്‍ട്ടിക്ക് ശശികലയുടെ നേതൃത്വമോ അല്ലെങ്കില്‍ മാര്‍ഗനിർദേശമോ യാതൊരു തരത്തിലും ആവശ്യമില്ല എന്നാണ് എഐഎഡിഎംകെയുടെ മറ്റൊരു വക്താവായ അഡ്വ. ആര്‍എം ബാബു മുരുകവേല്‍ പറഞ്ഞത്. ഒരു കുറ്റവാളി ആണ് ശശികല. ഇനി അവരെ തന്‍റെ കുടുംബത്തോടൊപ്പം സമാധാനപൂര്‍വം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇവിടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഞങ്ങള്‍ക്ക് ഇ പി എസും ഒ പി എസും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ശശികലയുമായി ഒരു ബന്ധം പുനസ്ഥാപിക്കല്‍ ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്താനുള്ള സാധ്യതയില്ലെന്ന ആത്മവിശ്വാസം തന്നെയാണ് ഈ മുന്‍ എംഎല്‍എയ്‌ക്കുള്ളത്.

എഎംഎംകെയിലൂടെ ശശികല എഐഎഡിഎംകെയെ തിരിച്ചു പിടിക്കുമെന്നാണ് എഎംഎംകെ വക്താവായ വി വെട്രിപാണ്ഡ്യന്‍റെ ആത്മവിശ്വാസം. അതേ സമയം ഇതു സംബന്ധിച്ച് ശശികലയുടെ കൃത്യമായ ആസൂത്രണ പദ്ധതികള്‍ എന്തായിരിക്കുമെന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്ത് തന്ത്രമാണ് അവര്‍ പ്രയോഗിക്കുവാന്‍ പോകുന്നതെന്ന് അവര്‍ക്ക് മാത്രമേ അറിയൂ എന്നും, പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുകയാമെന്നും മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ വെട്രിപാണ്ഡ്യന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.