ETV Bharat / bharat

രാഹുൽ ഗാന്ധി മിസ്റ്റർ ബീനെന്ന് ബിജെപി ദേശീയ വക്താവ് - രാഹുൽ ഗാന്ധി മിസ്റ്റർ ബീനെന്ന് ബിജെപി

മിസ്റ്റർ ബീൻ, നിങ്ങളുടെ ആശയങ്ങൾ മാത്രമല്ല കണക്കുകൂട്ടലുകളും തെറ്റാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര രാഹുലിനെ പരിഹസിച്ചു.

sambit patra  rahul gandhi  sambit patra rahul gandhi twitter  twitter controversy between rahul gandhi and sambit patra  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി മിസ്റ്റർ ബീനെന്ന് ബിജെപി  സാംബിത് പത്ര
രാഹുൽ ഗാന്ധി മിസ്റ്റർ ബീനെന്ന് ബിജെപി ദേശീയ വക്താവ്
author img

By

Published : Apr 25, 2021, 7:46 AM IST

Updated : Apr 25, 2021, 10:11 AM IST

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ മിസ്റ്റർ ബീനെന്ന് വിളിച്ച് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര. വാക്‌സിനേഷൻ ഗ്രാഫിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് സാംബിത് പത്ര രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. കൊവിഡ് വാക്‌സിനേഷൻ എടുക്കുന്ന മികച്ച പത്ത് രാജ്യങ്ങളെ താരതമ്യപ്പെടുത്തുന്ന ഗ്രാഫ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. ഗ്രാഫിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയിൽ 1.4 ശതമാനം പൗരന്മാർക്ക് മാത്രമെ വാക്‌സിനേഷൻ നൽകിയിട്ടുള്ളൂവെന്നാണ് ഗ്രാഫിൽ കാണിക്കുന്നത്. ഗ്രാഫിൽ അമേരിക്ക (26.5 ശതമാനം) ഒന്നാമതാണ്. പിന്നാലെ യുകെ (15.9), ഇറ്റലി (7.9), ഫ്രാൻസ് (7.1), ജർമനി (6.8), ബ്രസീൽ (4.3), മെക്‌സിക്കോ(3.5), ഇന്തോനേഷ്യ (2.3), ഇന്ത്യ (1.4) എന്നിങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

  • Mr Bean,

    Not only your facts but your calculations too are wrong.

    13.5 cr out of 132 cr is approximately 10% not 1.48 %

    By the way have you got vaccinated ..err only if you are above 45 years of age?? https://t.co/15hutwLITn

    — Sambit Patra (@sambitswaraj) April 24, 2021 " class="align-text-top noRightClick twitterSection" data=" ">

മിസ്റ്റർ ലയിങ് മിഷൻ, ഇന്ത്യയ്‌ക്ക് വാക്‌സിൻ ആവശ്യമാണ്, എന്നാണ് ഗ്രാഫിന് രാഹുൽ ഗാന്ധി അടിക്കുറിപ്പ് എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത്. ട്വീറ്റിനെതിരെ സാംബിത് പത്ര രാഹുലിനെ പരിഹസിച്ചു. മിസ്റ്റർ ബീൻ, നിങ്ങളുടെ ആശയങ്ങൾ മാത്രമല്ല കണക്കുകൂട്ടലുകളും തെറ്റാണ്. 132 കോടി ജനങ്ങളിൽ 13.5 കോടിയെന്നത് 1.48 ശതമാനമല്ല, പത്ത് ശതമാനത്തോളമാണ്. 13.5 കോടി ജനങ്ങൾ വാക്‌സിനെടുത്തു കഴിഞ്ഞു. ഒപ്പം താങ്കൾ വാക്‌സിനെടുത്തിട്ടുണ്ടോയെന്നും സാംബിത് പത്ര രാഹുൽ ഗാന്ധിയോട് ചോദിച്ചു.

Last Updated : Apr 25, 2021, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.