ETV Bharat / bharat

സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി, വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി ; ആക്രമണം ആസൂത്രിതമെന്ന് അധികൃതര്‍ - സല്‍മാന്‍ റുഷ്‌ദി ആക്രമണം ബൈഡന്‍

സല്‍മാന്‍ റുഷ്‌ദിക്ക് നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് അധികൃതര്‍ അറിയിച്ചു

Salman Rushdie  സല്‍മാന്‍ റുഷ്‌ദി  റുഷ്‌ദി  സല്‍മാന്‍ റുഷ്‌ദി ആരോഗ്യനില  Salman Rushdie off ventilator  Salman Rushdie stabbed  Salman Rushdie health updates  attack on salman rushdie  salman rushdie attack joe biden  സല്‍മാന്‍ റുഷ്‌ദിക്ക് കുത്തേറ്റു  സല്‍മാന്‍ റുഷ്‌ദി ആക്രമണം  സല്‍മാന്‍ റുഷ്‌ദി ആക്രമണം ബൈഡന്‍  ജോ ബൈഡന്‍
സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി, വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി ; ആക്രമണം ആസൂത്രിതമെന്ന് അധികൃതര്‍
author img

By

Published : Aug 14, 2022, 3:34 PM IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോർക്കില്‍ ഒരു പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്ന് സല്‍മാന്‍ റുഷ്‌ദിയെ മാറ്റി. റുഷ്‌ദി സംസാരിച്ചു തുടങ്ങിയെന്നും അല്‍പ ദൂരം നടന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

റുഷ്‌ദിക്ക് കുത്തേറ്റ ന്യൂയോര്‍ക്കിലെ പരിപാടിയുടെ സംഘാടകരായ ഷട്ടോക്വാ ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രസിഡന്‍റ് മൈക്കിള്‍ ഹില്‍ ആരോഗ്യനില സംബന്ധിച്ച് ട്വീറ്റ് ചെയ്‌തു. 'സല്‍മാന്‍ റുഷ്‌ദിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി, (റുഷ്‌ദി) സംസാരിക്കുന്നുണ്ട്, എല്ലാവരും പ്രാര്‍ഥിക്കുന്നു,' മൈക്കിള്‍ ഹില്‍ ട്വീറ്റ് ചെയ്‌തു. റുഷ്‌ദിയുടെ ഏജന്‍റ് ആന്‍ഡ്ര്യൂ വൈലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പത്ത് തവണ കുത്തേറ്റു: ഓഗസ്റ്റ് 12ന് അമേരിക്കയിലെ ന്യൂയോർക്കില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സൽമാൻ റുഷ്‌ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി റുഷ്‌ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. റുഷ്‌ദിക്ക് പത്ത് തവണ കുത്തേറ്റതായാണ് അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴുത്തിന്‍റെ വലത് ഭാഗത്തായി മൂന്ന് തവണ കുത്തേറ്റ റുഷ്‌ദിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റതിന് പുറമേ റുഷ്‌ദിയുടെ വയറില്‍ നാല് തവണയും വലത് കണ്ണിലും നെഞ്ചിലും വലത് തുടയിലും കുത്തേറ്റ മുറിവുകളുമുണ്ട്. 75കാരനായ റുഷ്‌ദിയുടെ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • Strongly condemn the attack on @SalmanRushdie and wish him a speedy recovery.

    International rejection of such criminal actions, which violate fundamental rights and freedoms, is the only path towards a better and more peaceful world.

    — Josep Borrell Fontelles (@JosepBorrellF) August 13, 2022 " class="align-text-top noRightClick twitterSection" data=" ">

ന്യൂജഴ്‌സി സ്വദേശിയായ ഹാദി മാതർ എന്ന 24 കാരനാണ് റുഷ്‌ദിയെ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അക്രമി കുറ്റം നിഷേധിച്ചിട്ടുണ്ട്. വധശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ക്ക് ശിക്ഷിക്കപ്പെട്ടാൽ 32 വർഷം വരെ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റുഷ്‌ദിയെ ലക്ഷ്യമിട്ടുള്ള, പ്രകോപനപരമല്ലാത്ത, മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണമായിരുന്നുവെന്നാണ് കൗണ്ടി പ്രോസിക്യൂട്ടര്‍ ജാസണ്‍ ഷ്‌മിത്ത് കോടതിയില്‍ വാദിച്ചത്.

അപലപിച്ച് നേതാക്കള്‍: റുഷ്‌ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. റുഷ്‌ദിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം ഞെട്ടലും ദുഃഖവുമുണ്ടാക്കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചു. 'നിശബ്‌ദമാക്കാനോ ഭീഷണികള്‍ക്ക് വഴങ്ങാനോ വിസമ്മതിച്ച റുഷ്‌ദി സാർവത്രിക ആദർശങ്ങൾക്കായും സത്യത്തിനായും നിലകൊണ്ടു.

റുഷ്‌ദിയോടും അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആഴത്തിലുള്ള അമേരിക്കൻ മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു,' ബൈഡന്‍ പറഞ്ഞു. റുഷ്‌ദിയുടെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റുഷ്‌ദിക്ക് നേരെയുണ്ടായ ആക്രമണം നടുക്കമുണ്ടാക്കിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

ഒരു വ്യക്തിയുടെ അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമായി അയാള്‍ എഴുതുകയോ പറയുകയോ ചെയ്യുന്നതിനെ അക്രമം കൊണ്ടല്ല എതിര്‍ക്കുകയെന്ന് ഗുട്ടെറസ് പറഞ്ഞു. ശനിയാഴ്‌ച രാത്രി നടന്ന ആക്രമണത്തെ യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ ശക്തമായി അപലപിച്ചു. മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലംഘിക്കുന്ന ഇത്തരം ക്രിമിനൽ നടപടികളുടെ അന്താരാഷ്‌ട്ര നിരാകരണമാണ് സമാധാനപൂർണവുമായ ലോകത്തിലേക്കുള്ള ഏക പാതയെന്ന് ബോറെൽ ട്വിറ്ററില്‍ കുറിച്ചു.

1988 സെപ്‌റ്റംബര്‍ 26ന് 'ദി സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ പുറത്തിറങ്ങിയതിന് പിന്നാലെ മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റുഹൊള്ള ഖൊമേനി 1989 ഫെബ്രുവരി 14ന് സല്‍മാന്‍ റുഷ്‌ദിയെ വധിക്കാന്‍ ഫത്ത്‌വ പുറപ്പെടുവിച്ചതിന് ശേഷം ഏറെക്കാലം പൊലീസ് സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്.

Also read: അയത്തൊള്ള ഖൊമേനിയുടെ ഫത്‌വയ്‌ക്ക് ശേഷം സല്‍മാന്‍ റുഷ്‌ദിയുടെ ജീവിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.