ETV Bharat / bharat

സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കി ഗുണ്ടാസംഘം ; സുരക്ഷ ശക്തമാക്കി - ബോളിവുഡ് നടൻ

Salman Khan receives threat: ഫേസ്ബുക്ക് പോസ്റ്റിലൂടെ ബോളിവുഡ് നടൻ സൽമാൻ ഖാന് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണി. സൽമാനോട് കൂടുതൽ ജാഗ്രത പുലർത്താൻ മുംബൈ പൊലീസ് അഭ്യർത്ഥിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

Lawrence Bishnoi  Salman Khan  gangster  Salman Khan receives threat  threat  ഭീഷണി  സൽമാൻ ഖാന്‍  ലോറൻസ് ബിഷ്‌ണോയി  ഗുണ്ടാസംഘം  ബോളിവുഡ് നടൻ  Bollywood actor
Salman Khan receives threat
author img

By ETV Bharat Kerala Team

Published : Nov 29, 2023, 9:36 PM IST

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ ഭീഷണി (Salman Khan receives threat). ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ (gangster Lawrence Bishnoi) ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഭീഷണി ലഭിച്ചത്‌. ഇതിന്‌ മുന്നെയും സൽമാൻ ഖാന് ഗുണ്ടാസംഘത്തിന്‍റെ ഭീഷണി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ മുംബൈ പൊലീസ് അദ്ദേഹത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

'ബോളിവുഡ് നടൻ സൽമാൻ ഖാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ അവലോകനം ചെയ്‌തതായി മുംബൈ പോലീസ് പറഞ്ഞു. ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയുടേതായി അവകാശപ്പെടുന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നവംബര്‍ 26 നാണ്‌ ഭീഷണി സന്ദേശം ഉയര്‍ന്നതെന്ന്‌ പോലീസ് പറഞ്ഞു.

"നിങ്ങൾ സൽമാൻ ഖാനെ സഹോദരനായിട്ടാണ് കണക്കാക്കുന്നത്, എന്നാൽ ഇപ്പോൾ നിങ്ങളുടെ 'സഹോദരന്' നിങ്ങളെ രക്ഷിക്കാനുള്ള സമയമാണ്," പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിനെ അഭിസംബോധന ചെയ്‌ത്‌ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു, "ഈ സന്ദേശം സൽമാൻ ഖാന് കൂടിയാണ് - ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹത്തിൽ പെടരുത്, നിങ്ങളെ ആർക്കും രക്ഷിക്കാൻ കഴിയില്ല. സിദ്ധു മൂസ് വാലയുടെ മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധിക്കപ്പെടാതെ പോയില്ല.

അദ്ദേഹം എങ്ങനെയുള്ള വ്യക്തിയായിരുന്നുവെന്നും അയാൾക്ക് ഉണ്ടായിരുന്ന ക്രിമിനൽ കൂട്ടുകെട്ടുകളെക്കുറിച്ചും ഞങ്ങൾക്കെല്ലാം അറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കണക്കാക്കാം; നിങ്ങൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്തേക്കും ഓടിപ്പോകൂ, എന്നാൽ ഓർക്കുക, മരണത്തിന്‌ വിസ ആവശ്യമില്ല; മരണം ക്ഷണിക്കപ്പെടാതെ വരുന്നു, ”പോസ്റ്റില്‍ പറയുന്നു.

മന്ത്രിയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത്: നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഓഫീസിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. കന്‍റോണ്‍മെന്‍റ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. നവംബർ 23 നാണ് മന്ത്രിയുടെ ഓഫീസിലേക്ക് കത്ത്‌ എത്തിയത്.

ഗതാഗത മന്ത്രിയെ അഭിസംബോധന ചെയ്‌താണ് കത്ത്. നവകേരള സദസ് നടക്കുന്ന 3 വേദികളില്‍ ബോംബ് വയ്ക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലേക്ക് മനുഷ്യ ബോംബായി ഓടി കയറുമെന്നുമാണ് പരാമര്‍ശങ്ങള്‍. നവംബർ 23 ന് കത്ത് മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചപ്പോൾ തന്നെ ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന് പിന്നാലെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കത്തയച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കന്‍റോണ്‍മെന്‍റ് എസ് ഐ ദിൽജിത്തിനാണ് അന്വേഷണ ചുമതല.

ALSO READ: പിണറായി സര്‍ക്കാരിന് നവകേരള സദസില്‍ മറുപടി നല്‍കും, ജില്ലയില്‍ സ്‌ഫോടനം നടത്തും; കോഴിക്കോട് കലക്‌ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.