ETV Bharat / bharat

ഇന്ത്യൻ ഭരണഘടനയില്‍ 'ബ്രിട്ടീഷ് അധിനിവേശം': വിമര്‍ശനങ്ങളുടെ ഉള്ളറകളിലേക്ക് - indian constitution defense against exploitation

ഭരണഘടന നിലവില്‍ വന്ന കാലം മുതല്‍ക്കെ ഉയര്‍ന്നുകേള്‍ക്കാൻ തുടങ്ങിയതാണ് ബ്രിട്ടീഷുകാരുടെ ആഗ്രഹപ്രകാരം തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടനയെന്നത്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ

indian constitution and its progressive values  saji cheriyan criticism against constitution  indian constitution defense against exploitation  history of Indian constitution
ഇന്ത്യന്‍ ഭരണഘടനയുടെ തനത് സവിശേഷതകള്‍ എന്തൊക്കെ? ഒരന്വേഷണം
author img

By

Published : Jul 9, 2022, 10:36 AM IST

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ സജി ചെറിയാന്‍റെ ഭരണഘടനയ്‌ക്കെതിരായുള്ള പ്രസ്‌താവന കൊണ്ടെത്തിച്ചത് അദ്ദേഹത്തിന്‍റ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയിലേക്കാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞിട്ട് ഇന്ത്യക്കാര്‍ എഴുതിയതാണ് ഭരണഘടന എന്നതാണ് അദ്ദേഹത്തിന്‍റെ ഒരു വിമര്‍ശനം. ആ വിമര്‍ശനത്തിലൂടെ അദ്ദേഹം ഫലത്തില്‍ ചോദ്യം ചെയ്യുന്നത് ഭരണഘടന നിര്‍മാണ സഭയുടെ പരമാധികാരത്തെയാണ്.

രണ്ടാമത് ഭരണഘടന നിര്‍മാതാക്കള്‍ ക്രിയാത്‌മകമായി യാതൊരു സംഭവനയും ഭരണഘടനയിലൂടെ നടത്തിയിട്ടില്ലെന്നും ഈ പ്രസ്‌താവനയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നു. അതായത് ഇന്ത്യന്‍ ഭരണഘടന അതിന്‍റെ സമഗ്രതയില്‍ തനത് സവിശേഷതകള്‍ വച്ച് പുലര്‍ത്തുന്നു എന്ന വാദത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടന ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യാം എന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വിമര്‍ശനം.

മതേതരത്വം, ജനാധിപത്യം പോലുള്ള ആധുനിക ആശയങ്ങള്‍ മുക്കിലും മൂലയിലുമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന നിര്‍മാണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും ഭരണഘടനയിലെ പ്രധാന ഭാഗങ്ങളും പരിശോധിച്ചാല്‍ അദ്ദേഹത്തിന്‍റെ വിമര്‍ശനത്തിന് വസ്‌തുതയുടെ പിന്‍ബലമില്ലെന്ന് മനസിലാകും.

നാം നമുക്ക് സമര്‍പ്പിച്ച നമ്മുടെ ഭരണഘടന: ബ്രിട്ടീഷുകാരായ അധ്യാപകര്‍ ഇന്ത്യക്കാരായ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിച്ചതല്ല ഇന്ത്യയുടെ ഭരണഘടന. ഇന്ത്യക്കൊരു ഒരു ഭരണഘടന നിര്‍മാണസഭയെന്നുള്ള ആവശ്യം സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രക്ഷോഭത്തിന്‍റെ ഭാഗമായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്‍റെ ആദ്യകാല നേതാവായ എംഎന്‍ റോയിയാണ് ഇന്ത്യയ്‌ക്കൊരു ഭരണഘടന നിര്‍മാണ സഭ വേണമെന്നുള്ള ആശയം 1934ല്‍ ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്.

1935ല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഈ ആവശ്യം ബ്രിട്ടീഷ് ഭരണാധികരികളുടെ മുന്നില്‍ വയ്ക്കുന്നു. ഈ ആവശ്യം ബ്രിട്ടീഷ് സര്‍ക്കാരിന് 1940ലെ ഓഗസ്റ്റ് ഓഫറിലൂടെ അംഗീകരിക്കേണ്ടി വന്നു. 1946 നവംബറില്‍ ഭരണഘടന നിര്‍മാണ സഭ നിലവില്‍ വരികയും ചെയ്‌തു.

ഭരണഘടന നിര്‍മാണ സഭയില്‍ 389 അംഗങ്ങള്‍ എന്നതായിരുന്നു വിഭാവനം ചെയ്‌തത്. 296 പേര്‍ ഇന്ത്യന്‍ പ്രവശ്യകളില്‍ നിന്നും 93 പേര്‍ നാട്ടുരാജ്യങ്ങളില്‍ നിന്നും എന്നുമായിരുന്നു കണക്കാക്കിയിരുന്നത്. ആദ്യഘട്ടത്തില്‍ നാട്ടുരാജ്യങ്ങള്‍ പ്രതിനിധികളെ അയക്കാന്‍ വിസമ്മതിച്ചു. പ്രവശ്യ നിയമിര്‍മാണ സഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു പ്രവശ്യയില്‍ നിന്നുള്ള അംഗങ്ങള്‍. നാട്ടുരാജ്യങ്ങളില്‍ നിന്നുള്ളവരെ അതത് ഭരണാധികാരികള്‍ക്ക് നാര്‍നിര്‍ദേശം ചെയ്യാമായിരുന്നു.

പ്രവശ്യകളില്‍ നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനായി 1946 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസിന് 208 സീറ്റുകളും മുസ്‌ലിംലീഗിന് 73ഉം മറ്റുള്ളവര്‍ക്ക് 15 സീറ്റുകളും ലഭിച്ചു.

നാട്ടുരാജ്യങ്ങള്‍ പിന്നീട് ഭരണഘടന നിര്‍മാണ സഭയിലേക്ക് പ്രതിനിധികളെ അയച്ചുതുടങ്ങി. ഇന്ത്യ വിഭജനത്തിന് ശേഷം ഭരണഘടന നിര്‍മാണ സഭയിലെ അംഗസംഖ്യ 389ല്‍ നിന്ന് 299ആയി കുറഞ്ഞു. മഹാത്മഗാന്ധി ഒഴികെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഭരണഘടന നിര്‍മാണസഭയില്‍ അംഗങ്ങളായിരുന്നു. സ്ത്രീകള്‍, ദലിത്, ആദിവാസി, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് അതില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതായിരുന്നു ഈ സഭ.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാക്കളുടെ പോരാട്ടങ്ങളുടെ പരിണിതഫലമായി ബ്രിട്ടീഷ് പാര്‍ലമെന്‍റിന് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്‌ട് 1947ല്‍ പാസാക്കേണ്ടി വന്നു. ഈ നിയമം ഭരണഘടന നിര്‍മാണസഭയെ പരമാധികാര സഭയായി പ്രഖ്യാപിക്കുന്നു.

ഭരണഘടന നിര്‍മാണസഭ 2 വര്‍ഷവും 11 മാസവും 18 ദിവസവുമാണ് യോഗം ചേര്‍ന്നത്. ഭരണഘടന നിര്‍മാണസഭ രൂപീകരിച്ച് ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റികളില്‍ ഒന്നാണ് കരട് രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. ബി ആര്‍ അംബേദ്‌കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്‌റ്റിങ് കമ്മറ്റി. ഭരണഘടനയുടെ കരട് അവതരിപ്പിച്ചതും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയതും അംബേദ്‌ക്കറാണ്. ഭരണഘടനരൂപീകരണത്തില്‍ അദ്ദേഹത്തിന്‍റെ നിര്‍ണായക പങ്കിന്‍റെ അടിസ്ഥാനത്തിലാണ് ആധുനിക മനു എന്ന് അദ്ദേഹം അറിയപ്പെടുന്നത്.

ഭരണഘടന നിര്‍മാണ സഭയില്‍ കരട്‌ ഭരണഘടനയുടെ ഒരോ ഖണ്ഡികയും എടുത്ത് ചര്‍ച്ച നടത്തിയാണ് അവ പാസാക്കിയെടുത്തത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കരടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരമുണ്ടായിരുന്നു. 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ആദ്യകരടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി എട്ട് മാസമാണ് അനുവദിച്ചത്. അംഗങ്ങള്‍ നിര്‍ദേശിച്ച 2,473 ഭേദഗതികള്‍ ഭരണഘടന നിര്‍മാണ സഭ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. 1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടന പാസാക്കുന്നത്. 1950 ജനുവരി 26ന് ഭരണഘടന പൂര്‍ണമായി പ്രാബല്യത്തില്‍ വരുന്നു. ഈ ദിവസമാണ് ഇന്ത്യ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്

കാര്‍ബണ്‍കോപ്പിയല്ല ഇന്ത്യന്‍ ഭരണഘടന: ഭരണഘടന ഡ്രാഫ്‌റ്റിങ് കമ്മറ്റി 60 രാജ്യങ്ങളിലെ ഭരണഘടനകള്‍ പരിശോധിച്ചിട്ടുണ്ട്. ബ്രിട്ടണ്‍, യുഎസ്, സോവിയറ്റ് യൂണിയന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്നുള്ള ആശയങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭരണഘടനയിലെ രാഷ്‌ട്രീയമായ ഭാഗം (കേബിനറ്റ് ഗവണ്‍മെന്‍റ് എന്ന തത്വം, ലെജിസ്ലേച്ചറും എക്‌സിക്യുട്ടീവും തമ്മിലുള്ള ബന്ധം തുടങ്ങിയവ) ബ്രീട്ടീഷ്‌ ഭരണഘടനയില്‍ നിന്ന് കടംകൊണ്ടതാണ്. മൗലികാവകാശങ്ങള്‍, നിര്‍ദേശക തത്വങ്ങള്‍ എന്നിവ യഥാക്രമം യുഎസ് ഭരണഘടന, ഐറിഷ് ഭരണഘടന എന്നിവയില്‍ നിന്ന് കടം കൊണ്ടതാണ്. എന്നാല്‍ ഇവ യാന്ത്രികമായി പകര്‍ത്തുകയായിരുന്നില്ല. മറിച്ച് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉതകുന്നവിധം അവയെ ക്രിയാത്‌മകമായി പരുവപ്പെടുത്തുകയായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലെ നല്ലൊരു ഭാഗം നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതായിരിക്കാം ബ്രിട്ടീഷുകാര്‍ പറഞ്ഞതനുസരിച്ച് ഇന്ത്യക്കാര്‍ എഴുതിയാതാണ് ഭരണഘടന എന്ന സജിചെറിയാന്‍റെ വിമര്‍ശനത്തിന് ആധാരം. ഇന്ത്യയില്‍ ഉത്തരവാദ ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ നടത്തിയ പ്രക്ഷോഭത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട്‌. ആ നിയമത്തിന്‍റെ പാസാക്കിയ രീതിയിലും അതിന്‍റെ സമഗ്രതയിലും ഇന്ത്യന്‍ ദേശീയ നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും അതിലെ പല വ്യവസ്ഥകളും ദേശീയ നേതാക്കളുടെ ആവശ്യങ്ങളായിരുന്നു (ഉത്തരാവാദ ഭരണം, ഫെഡറലിസം തുടങ്ങിയവ).

തനത് സവിശേഷതകള്‍: മറ്റ് രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്നുള്ള ആധുനിക ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സമഗ്രതയില്‍ ഭരണഘടന തനതായ സവിശേഷതകള്‍ വച്ച് പുലര്‍ത്തുന്നു. ഭരണഘടന ഭേദഗതി വ്യവസ്ഥ അത്തരത്തിലുള്ള ഒരു സവിശേഷതയാണ്.

യുഎസ് ഭരണഘടനപോലെ ഭേദഗതി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടോ അല്ലെങ്കില്‍ ബ്രീട്ടീഷ് ഭരണഘടനയെ പോലെ ഭേദഗതി വരുത്താന്‍ വളരെ എളുപ്പമോ അല്ല ഇന്ത്യന്‍ ഭരണഘടന. ഈ സവിശേഷത ഇന്ത്യന്‍ ഭരണഘടനയെ മാറുന്ന കാലത്തോട് സംവദിക്കാന്‍ പ്രാപ്‌തമാക്കുന്നതോടൊപ്പം അതിന്‍റെ സത്തയെ സംരക്ഷിച്ച് നിര്‍ത്താനും സഹായിക്കുന്നു. ശക്‌തമായ കേന്ദ്ര സര്‍ക്കാരിനെ വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഫെഡറലിസവും ഭരണഘടനയുടെ തനത് സവിശേഷതയാണ്. മറ്റ് ഫെഡറല്‍ സംവിധാനങ്ങളിലുള്ളത് പോലെ സംസ്ഥാനങ്ങള്‍ക്ക് യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ അവകാശമില്ല. രാജ്യത്തിന്‍റെ അഖണ്ഡത സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

ഭരണഘടന ചൂഷിതരുടെ അഭയവും ആയുധവും: ഭരണഘടന നിര്‍മാണ കാലത്ത് രാജ്യത്ത് ജാതി വിവേചനം കൊടികുത്തി വാഴുകയായിരുന്നു. ജാതിവിവേചനത്തിന്‍റെ കടയ്‌ക്കല്‍ കത്തിവച്ചുകൊണ്ടാണ് ഭരണഘടന പ്രാബല്യത്തില്‍ വരുന്നത്. ഭരണഘടനയിലെ 14മുതല്‍ 18 വരെയുള്ള അനുഛേദങ്ങള്‍ ജാതിയുടെയും മതത്തിന്‍റേയുമടക്കമുള്ള എല്ലാ തരം വിവേചനങ്ങളും അവസനിപ്പിച്ച് കൊണ്ട് പൗരന്‍മാര്‍ക്ക് തുല്യത നല്‍കുന്നു. അനുച്ഛേദം 17 അയിത്തം നിരോധിക്കുന്നു. മഹാത്മ ഗാന്ധി കീ ജയ് എന്ന് വിളിച്ചുക്കൊണ്ടാണ് അംഗങ്ങള്‍ ഈ നിയമം പാസാക്കിയത്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നു. ജീവനും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21ന്‍റെ വ്യാപ്‌തി വളരെ വിപുലമാണ്. ഈ അനുഛേദത്തെ വിശദീകരിച്ച് കൊണ്ട് സുപ്രീംകോടതി പറഞ്ഞത്, ജീവിക്കാനുള്ള അവകാശം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് കേവലം മൃഗ തുല്യമായ ജീവിതമല്ല മറിച്ച് അന്തസോടെയുള്ള ജീവതം ആണ് എന്നതാണ്. തൊഴിലിനുള്ള അവകാശം, പാര്‍പ്പിടത്തിനുള്ള അവകാശം തുടങ്ങിയവ തുടങ്ങി നിരവധി മനുഷ്യാവകാശങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നു.

ചൂഷണത്തിനെതിരെയുള്ള അവകാശമാണ് അനുച്ഛേദം 23, 24 എന്നിവ. അടിമവേലയും മനുഷ്യക്കടത്തും ബാലവേലയും ഇവ നിരോധിക്കുന്നു. മേല്‍പ്പറഞ്ഞ ചൂഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അനുഛേദങ്ങളൊക്കെ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മൗലികാവകാശങ്ങളാണ്. ഇവ ലംഘിക്കപ്പെട്ടാല്‍ പൗരന് നേരിട്ട് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാം.

മതേതരത്വം ഉള്ളത് ഓരങ്ങളിലല്ല ഭരണഘടനയുടെ ഹൃദയത്തില്‍: ഭരണഘടനയുടെ ആമുഖത്തില്‍ തുടങ്ങുന്നു മതേതരത്വം എന്ന ആശയം. ഭരണകൂടത്തിന് ഔദ്യോഗിക മതം ഉണ്ടായിരിക്കരുതെന്ന് ഭരണഘടന നിഷ്‌കര്‍ക്കുന്നു. ഭരണഘടനയുടെ മര്‍മ പ്രധാനഭാഗമായ മൗലിക അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ട് 3ലെ വിവിധ അനുച്ഛേദങ്ങള്‍ മതേതരത്വം ഉറപ്പുവരുത്തുന്നു.

1973ലെ കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി വിധി ഇവിടെ നിര്‍ണായകമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്ക് മാറ്റം വരുത്താന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നാണ് ഈ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.

മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം എത്ര മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ഒരു ഭരണകക്ഷിക്കും മതേതരത്വത്തെ ഭരണഘടനയില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ല എന്നര്‍ഥം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.