നീണ്ട കാത്തിരിപ്പിനൊടുവിൽ 'സലാര്‍ ഭാഗം 1 സീസ്‌ഫയറി'ലെ (Salaar Part 1 Ceasefire) ആദ്യ ഗാനം പുറത്ത് (Salaar first single). അഞ്ച് വ്യത്യസ്‌ത ഭാഷകളിലായാണ് 'സലാര്‍' ആദ്യ ഗാനം റിലീസ് ചെയ്‌തത്. മലയാളത്തില്‍ 'സൂര്യാന്‍ഗം', ഹിന്ദിയില്‍ 'സൂരജ് ഹി ചാഹോ ബങ്കെ', തെലുഗുവില്‍ 'സൂരീടി', കന്നഡയില്‍ 'ആകാശ ഗഡിയാ', തമിഴില്‍ 'അഗാസാ സൂര്യന്‍' എന്നീ പേരുകളിലാണ് ഗാനം റിലീസ് ചെയ്‌തത്.
മലയാളത്തില്‍ റിലീസായ 'സൂര്യാന്‍ഗം' ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 36-ാം സ്ഥാനത്താണ് ഗാനം. പ്രധാനമായും തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഗാനം ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചുവെങ്കില്‍ അതിന് പ്രധാന കാരണം പൃഥ്വിരാജ് തന്നെയാണ് (Salaar song on Youtube Trending).
- " class="align-text-top noRightClick twitterSection" data="">
'സലാറില്‍' സുപ്രധാന വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. വരധരാജ മന്നാര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് 'സലാര്‍' പറയുന്നത്.
Also Read: സലാറിന് 'എ' തന്നെ... ഔദ്യോഗിക പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്
വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സലാര്‍ പ്രൊമോഷണല്‍ തന്ത്രങ്ങളുടെ ഭാഗമായാണ് ആദ്യ ഗാനം സിനിമയുടെ റിലീസിനോടടുത്ത് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
എല്ലാ ഭാഷകളിലുമായി രവി ബസ്രൂർ ആണ് ഈ മനോഹര ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 22നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ഈ ആക്ഷൻ ത്രില്ലർ പ്രദര്‍ശനിത്തിനെത്തുന്നത്. ചിത്രം റിലീസിനോടടുക്കുമ്പോള്‍ പ്രീ-റിലീസ് ഇവന്‍റുകള്‍ ഒഴിവാക്കിയും ഗാനം റിലീസ് ചെയ്‌തുമാണ് നിര്‍മാതാക്കള്‍ പ്രൊമോഷന്‍ തന്ത്രങ്ങള്‍ പയറ്റുന്നത്.
'സലാർ' ടീമിന്‍റെ ഈ നീക്കം പ്രേക്ഷകരെ ആകർഷിക്കുകയും പ്രേക്ഷകരില്‍ കൗതുകം ഉണർത്തുകയും ചെയ്‌തു. ആദ്യ ഗാനം പുറത്തുവിട്ടതിന് പിന്നാലെ അടുത്ത പ്രൊമോഷണ്‍ ഐറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അടുത്തിടെയാണ് 'സലാറിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. തീവ്രമായ നിരവധി സംഘട്ടന രംഗങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ഭയപ്പെടുത്തുന്ന അക്രമ രംഗങ്ങള്‍ എന്നിവയെല്ലാം സലാറില്‍ അടങ്ങിയിട്ടുണ്ട്.
ബോക്‌സ് ഓഫീസിൽ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുമായി പ്രഭാസിന്‍റെ 'സലാര്‍' ഏറ്റുമുട്ടും. 'സലാറും' 'സങ്കി'യും വ്യത്യസ്‌ത ജെനറുകള്‍ ആണെങ്കിലും ഷാരൂഖ് ഖാന്‍റെ സമീപകാല ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയങ്ങളായിരുന്നു 'പഠാനും', 'ജവാനും.
Also Read: പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്