തെലുഗു സൂപ്പര്‍താരം പ്രഭാസിന്‍റേതായി (Prabhas) റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യന്‍ ചിത്രമാണ് (Prabhas upcoming pan India movie) 'സലാർ: ഭാഗം 1 - സീസ്‌ഫയര്‍' (Salaar Part 1 Ceasefire). 'സലാര്‍' ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
- " class="align-text-top noRightClick twitterSection" data="">
തീവ്രമായ ആക്ഷൻ സീക്വൻസുകളാല്‍ സമ്പന്നമാണ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ (KGF fame Prashanth Neel) സംവിധാനം ചെയ്‌ത ചിത്രം. കെജിഎഫ് സീരീസ് പോലെ തീവ്രമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതില്‍ ഒട്ടും തന്നെ വിട്ടുവീഴ്‌ച വരുത്തിയിട്ടില്ല പ്രശാന്ത് നീല്‍. പ്രഭാസിന്‍റെയും പ്രശാന്ത് നീലിന്‍റെയും ആദ്യ സഹകരണം കൂടിയായ 'സലാര്‍' ഇതുവരെയുള്ള ആക്ഷന്‍ പാക്ക്‌ഡ് ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരിക്കും എന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ 'സലാറി'ന്‍റെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ജീപ്പുകള്‍, ടാങ്കുകള്‍, ട്രക്കുകള്‍ ഉള്‍പ്പെടെ 750ലധികം വാഹനങ്ങളാണ് സിനിമയുടെ ചിത്രീകരണത്തിനായി വാങ്ങിയത് എന്നാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
'സലാറില്‍ ധാരാളം ഓൺ-ഗ്രൗണ്ട് ആക്ഷൻ രംഗങ്ങള്‍ ഉള്ളതിനാൽ ജീപ്പുകൾ, ടാങ്കുകൾ, ട്രക്കുകൾ തുടങ്ങി 750ലധികം വ്യത്യസ്‌ത വാഹനങ്ങളാണ് ചിത്രീകരണത്തിനായി വാങ്ങിയിട്ടുള്ളത്. ഏതൊരു ഹോളിവുഡ് സിനിമയുടെയും വലിയ യുദ്ധ സീക്വൻസ് പോലെ വലുതാണ് സലാറിനും.' -ഇപ്രകാരമാണ് സിനിമയോടടുത്ത വൃത്തം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. പ്രഭാസ് നായകനായി എത്തുമ്പോള്‍ ശ്രുതി ഹാസന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജഗപതി ബാബുവും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നു. ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം.
ഭുവൻ ഗൗഡ ഛായാഗ്രഹണവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. രവി ബസ്രുർ (Ravi Basrur) ആണ് 'സലാറി'ലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അൻപറിവ് (Anbarivu) സംഘട്ടന രംഗങ്ങളും ഒരുക്കി.
2023 ഡിസംബര്‍ 22നാണ് 'സലാര്‍' തിയേറ്ററുകളില്‍ എത്തുക. 'സലാര്‍' റിലീസ് കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. 2024 ഏപ്രിലില്‍ 'സലാര്‍' രണ്ടാം ഭാഗത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചേക്കും. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.