ETV Bharat / bharat

'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' ; പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട പാപ്പരാസികളോട് തുറന്നടിച്ച് സെയ്‌ഫ് അലി ഖാന്‍, വീഡിയോ വൈറല്‍ - സെയ്‌ഫ് അലി ഖാന്‍

പാര്‍ട്ടി കഴിഞ്ഞെത്തിയ സെയ്‌ഫ് അലിഖാനെയും ഭാര്യ കരീന കപൂറിനെയും പിന്തുടര്‍ന്ന പാപ്പരാസികളോട് 'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' എന്ന് പറഞ്ഞാണ് താരം പ്രകോപിതനായത്

Saif Ali Khan  Kareena Kapoor  Saif and Kareena papped  Saif gets annoyed with paparazzi  Saif says aap hmare bedroom mein ajaiye  paparazzi follow saif and kareena  saif on paparazzi culture  invasion of privacy  saif ali khan video  scolding paparazi  Saif Ali Khan upcoming movies  Saif Ali Khan instagram  alia bhat  adipurush  the bridge  latest news today  Come into our bedroom  Saif Ali Khan opens up to the paparazzi  Saif Ali Khan  Saif Ali Khan New Movie  കരീന കപൂര്‍  ആലിയ ഭട്ട്  ആദിപുരുഷ്  ദി ബ്രിഡ്‌ജ്  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഞങ്ങളുടെ കിടപ്പുമുറിയിലേയ്‌ക്ക് വരു' ; പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട പാപ്പരാസികളോട് തുറന്നടിച്ച് സെയിഫ് അലി ഖാന്‍, വീഡിയോ വൈറല്‍
author img

By

Published : Mar 3, 2023, 10:31 PM IST

ഹൈദരാബാദ്: ഏതെങ്കിലും ഇടങ്ങളില്‍ വച്ച് താരങ്ങളെ കാണുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നിരവധി പാപ്പരാസികളെ നമ്മള്‍ ദിനംപ്രതി കാണാറുണ്ട്. പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതം സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുന്നതും പാപ്പരാസികളാണ്. ചിലപ്പോള്‍, തങ്ങളുടെ സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ കടന്നുകയറുന്നുവെന്ന് തോന്നിയാല്‍ അവരോട് ദേഷ്യം പ്രകടിപ്പിക്കുന്ന താരങ്ങളെയും നാം കണ്ടിട്ടുണ്ട്.

പോസ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി സെയ്‌ഫ്‌: അത്തരത്തിലൊരു പ്രതികരണമാണ് ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. സെയ്‌ഫ് അലി ഖാനെയും ഭാര്യ കരീന കപൂറിനെയും പിന്തുടര്‍ന്ന പാപ്പരാസികളോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രാത്രി, പാര്‍ട്ടി കഴിഞ്ഞ് എത്തിയ താരങ്ങളെ പാപ്പരാസികള്‍ പിന്തുടര്‍ന്നതാണ് താരത്തെ ചൊടിപ്പിച്ചത്.

നടി മലൈക അറോറയുടെ അമ്മയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തുന്ന താരങ്ങളെ കാത്ത് പാപ്പരാസികള്‍ വീടിന് മുന്നില്‍ തന്നെയുണ്ടായിരുന്നു. തുടക്കത്തില്‍ പാപ്പരാസികളെ നോക്കി ചിരിച്ച ശേഷം സെയ്‌ഫ് അലി ഖാന്‍ നടന്നു നീങ്ങിയിരുന്നു. തുടര്‍ന്ന് പാപ്പരാസികള്‍ ഇരുവരോടും പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ താരം 'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' എന്ന് പറഞ്ഞാണ് തന്‍റെ ദേഷ്യം പ്രകടിപ്പിച്ചത്.

ശേഷം, പാപ്പരാസികളോട് ഗുഡ്‌ നൈറ്റ് പറഞ്ഞ് സെയ്‌ഫ് അലി ഖാന്‍ വാതില്‍ അടയ്‌ക്കുന്നുമുണ്ട്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് താരത്തിന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുമായി എത്തുന്നത്.

പ്രതികരിച്ച് നിരവധി താരങ്ങള്‍: നേരത്തെ മുംബൈയില്‍ വച്ച് തങ്ങളുടെ മകന്‍ തൈമൂറിനെ പിന്തുടര്‍ന്ന് പാപ്പരാസികള്‍ എത്തിയ സംഭവത്തില്‍ താരം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പാപ്പരാസികള്‍ തന്‍റെ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ശേഷം, തന്‍റെയും വീടിന്‍റെയും ഫോട്ടോ പകര്‍ത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ആലിയ ഭട്ടും പ്രകോപിതയായിരുന്നു. അനുവാദം ചോദിക്കാതെ ഉള്ളില്‍ പ്രവേശിക്കുന്നത് തന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് താരം തുറന്നടിച്ചു.

അനുഷ്‌ക ശര്‍മ, അര്‍ജുന്‍ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയ താര നിരകള്‍ ആലിയയുടെ പ്രവര്‍ത്തിയില്‍ പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. കൂടാതെ , താരങ്ങള്‍ പാപ്പരാസികളോടുള്ള വിയോജിപ്പും ഇന്‍സ്‌റ്റഗ്രാമിലൂടെ പ്രകടിപ്പിച്ചു. പാപ്പരാസികള്‍ പിന്തുടര്‍ന്നതിനാല്‍ നിലത്ത് വീഴാനായി പോയ റിയ ചക്രബര്‍ത്തിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

2012 ഒക്‌ടോബര്‍ മാസത്തിലായിരുന്നു കരീന സെയ്‌ഫ് അലി ഖാന്‍ ദമ്പതികളുടെ വിവാഹം. 2016ല്‍ ഇരുവര്‍ക്കും തൈമൂര്‍ പിറന്നു. ജെഹ്‌ എന്ന കുട്ടി പിറന്നത് 2021ലാണ്.

സെയ്‌ഫ് അലിഖാന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍: ജൂണ്‍ 16ന് റിലീസ് ചെയ്യാനായി ഒരുങ്ങുന്ന 'ആദിപുരുഷാണ്' സെയ്‌ഫ് അലി ഖാന്‍റെ ഏറ്റവും പുതിയ ചിത്രം. ഓം റൗട്ടാണ് 'ആദിപുരുഷ്' സംവിധാനം ചെയ്യുന്നത്. രാമായണ കഥയെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി സനോന്‍, പ്രഭാസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

നോര്‍ഡിക് ഡ്രാമ സിരീസായ 'ദി ബ്രിഡ്‌ജിന്‍റെ' ഹിന്ദി പതിപ്പിലും താരം വേഷമിടുന്നുണ്ട്. തന്‍റെ നിര്‍മാണ കമ്പനിയായ ബ്ലാക്ക് നൈറ്റ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ തുടക്കം.

മൃതദേഹത്തിന്‍റെ പകുതി ഭാഗം ഒരു രാജ്യത്തിന്‍റെ അതിര്‍ത്തിയിലും മറ്റൊരു ഭാഗം മറ്റ് രാജ്യത്തിന്‍റെ അതിര്‍ത്തിയിലുമാണ് കിടക്കുന്നത്. കുറ്റകൃത്യം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും അന്വേഷണ സംഘങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ. ഹാൻസ് റോസെൻഫെൽഡ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഒരു മൃതദേഹം മൂലം ഇരു രാജ്യങ്ങള്‍ക്കും നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വരച്ചുകാട്ടുന്നത്. ഹിന്ദി പതിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ബ്ലാക്ക് നൈറ്റ് ഫിലിംസും ബനിജയ് കമ്പനിയായ എൻഡെമോൾ ഷൈൻ ഇന്ത്യയും ചേർന്നാണ് സിനിമ നിര്‍മിക്കുന്നത് എന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.