മുംബൈ: അസാമാന്യ ബൗളിങ് പ്രകടനവുമായി ഒരു കുഞ്ഞു പയ്യന്‍. അവന്‍റെ പ്രായത്തിലുള്ളവരേയും മുതിര്‍ന്നവരെയും ഒരു പോലെ ലെഗ് സ്‌പിന്നിലൂടെ പുറത്താക്കുന്നു. ഗലിയിലും പുല്ല് നിറഞ്ഞ ഗ്രൗണ്ടിലുമൊക്കയാണ് 'മാച്ച്'. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിയ്ക്കുന്നത് വേറാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.
അത്ഭുതപ്പെടുത്തുന്നതെന്നും ക്രിക്കറ്റ് കളിയോടുള്ള അവന്‍റെ ആവേശം പ്രകടമാണെന്നും സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം കുറിച്ചു. 'വൗ... ഒരു സുഹൃത്തില്‍ നിന്നാണ് ഈ വീഡിയോ ലഭിച്ചത്. അവന്‍റെ (ക്രിക്കറ്റ്) കളിയോടുള്ള ഇഷ്‌ടവും അഭിനിവേശവും പ്രകടമാണ്,' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
-
Wow! 😯
— Sachin Tendulkar (@sachin_rt) October 14, 2021 " class="align-text-top noRightClick twitterSection" data="
Received this video from a friend…
It's brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2
">Wow! 😯
— Sachin Tendulkar (@sachin_rt) October 14, 2021
Received this video from a friend…
It's brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2Wow! 😯
— Sachin Tendulkar (@sachin_rt) October 14, 2021
Received this video from a friend…
It's brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2
Also read: പോരിന് മുൻപേ വാക്പോര്: ഇന്ത്യയ്‌ക്കെതിരെ വിജയിക്കും; സാഹചര്യം അനുകൂലമെന്നും ബാബര്‍ അസം
കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. വീഡിയോയിലെ ബംഗാളി ഭാഷയിലെ എഴുത്തുകളില്‍ നിന്ന് സ്ഥലം കൊല്‍ക്കത്തയോ ബംഗ്ലാദേശോ ആകാന്‍ സാധ്യതയുണ്ട്. അഫ്‌ഗാനിസ്ഥാന്‍ ലെഗ് സ്‌പിന്നര്‍ റാഷിദ് ഖാന്‍, ഓസ്‌ട്രേലിയന്‍ ഫാസ്‌റ്റ് ബൗളര്‍ ബ്രെറ്റ് ലീ തുടങ്ങിയവരും സച്ചിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.