ETV Bharat / bharat

അഫ്‌ഗാൻ വിഷയം; എസ്‌സി‌ഒയിൽ വിദേശകാര്യ മന്ത്രിമാരുമായി എസ്‌ ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തി - S Jaishankar meets his counterparts from Iran, Armenia and Uzbekistan

അഫ്‌ഗാൻ വിഷയത്തോടൊപ്പം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും വിദേശകാര്യമന്ത്രിമാരുമായി എസ്‌ ജയ്‌ശങ്കർ ചർച്ച നടത്തി.

അഫ്‌ഗാൻ വിഷയം  വിദേശകാര്യ മന്ത്രിമാരുമായി എസ്‌ ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തും  ഷാങ്ഹായ് സഹകരണ സംഘടന  എസ്‌ ജയ്‌ശങ്കർ  എസ്‌ ജയ്‌ശങ്കർ വാർത്ത  S Jaishankar meets his counterparts  SCO  Shanghai Cooperation Organisation  Shanghai Cooperation Organisation NEWS  S Jaishankar meets his counterparts from Iran, Armenia and Uzbekistan  Afgan situation
അഫ്‌ഗാൻ വിഷയം; എസ്‌സി‌ഒയിൽ വിദേശകാര്യ മന്ത്രിമാരുമായി എസ്‌ ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തും
author img

By

Published : Sep 17, 2021, 7:38 AM IST

ദുഷാൻബെ: ഷാങ്ഹായ് സഹകരണ സംഘടനയിൽ അഫ്‌ഗാൻ വിഷയം ചർച്ച ചെയ്‌ത് വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ. ഇറാൻ, അർമേനിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. അഫ്‌ഗാൻ താലിബാൻ നിയന്ത്രണത്തിലാകുന്നതോടെ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഉഭയകക്ഷി ബന്ധങ്ങൾ ഭദ്രമാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗങ്ങളിൽ ചർച്ചയായി.

  • Good to meet FM Abdulaziz Kamilov of Uzbekistan.

    Our conversation focused on the Afghanistan situation. As countries combating terrorism and fundamentalism, our close cooperation is in mutual interest. pic.twitter.com/Y7eJm5nua9

    — Dr. S. Jaishankar (@DrSJaishankar) September 16, 2021 " class="align-text-top noRightClick twitterSection" data=" ">

ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലിയാനുമായി ചർച്ച നടത്താനായതിൽ സന്തോഷമുണ്ടെന്ന് ജയ്‌ശങ്കർ ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ പ്രതിസന്ധിയെ ഒരുമിച്ച് നേരിടുന്നതിനെക്കുറിച്ചും ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു.

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരുവരും ക്രിയാത്മകമായി അവലോകനം ചെയ്‌തെന്നും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ സമ്മതിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അഫ്‌ഗാനിസ്ഥാൻ വിഷയമാണ് കൂടുതൽ ശ്രദ്ധയൂന്നി ചർച്ച ചെയ്‌തതെന്നും തീവ്രവാദത്തിനെതിരെ പോരാടുന്ന രണ്ടു രാജ്യങ്ങളെന്ന നിലയിൽ സഹകരണമെന്നത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നും ഉസ്‌ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്‌ച ചേരുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ യോഗത്തിൽ വിർച്വലായി പങ്കെടുക്കുന്നുണ്ട്.

ALSO READ: റോബോകോള്‍ തട്ടിപ്പ്; ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 22 വര്‍ഷം തടവ് ശിക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.