പനാജി: വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് റഷ്യൻ വനിതകളെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവർ അലക്‌സാൻഡ്ര ജാവി (24), എകറ്റെറിന ടിറ്റോവ (34) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. നോർത്ത് ഗോവയിലെ സിയോലിം ഗ്രാമത്തിലാണ് ഒരു ദിവസത്തിനിടെ രണ്ട് റഷ്യൻ വനിതകൾ മരണപ്പെട്ടത്. ഇരുവരെയും അവരുടെ അപ്പാർട്ട്‌മെന്‍റുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.