ETV Bharat / bharat

കേരളത്തില്‍ നിന്ന് പൂനെയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ നടപടി

author img

By

Published : Feb 19, 2021, 7:15 AM IST

COVID-19: RT-PCR test mandatory for passenger coming to Pune from Kerala  കേരളത്തില്‍ നിന്ന് പൂനെയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി  ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി  പൂനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍  RT PCR test mandatory  RT PCR test mandatory news  pune news
കേരളത്തില്‍ നിന്ന് പൂനെയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി

മുംബൈ: കേരളത്തില്‍ നിന്ന് പൂനെയില്‍ എത്തുന്നര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി പൂനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍. കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണെന്ന് പൂനെ മേയര്‍ മുരളീധര്‍ മൊഹാള്‍ പറഞ്ഞു. 'കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണം വർധിച്ചു. പക്ഷെ സ്ഥിതി ആശങ്കാജനകമല്ല. ഞങ്ങൾ ജാഗ്രതയിലാണ്. കൂടാതെ കൊവിഡ് പരിശോധന വർധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കേസുകളുടെ എണ്ണം കൂടുകയാണെങ്കിൽ ഞങ്ങൾ കർശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നേക്കും' മൊഹോൾ പറഞ്ഞു.

കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം 75 ശതമാനം പുതിയ കേസുകളും 55 ശതമാനം പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്താ‌യി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ പ്രതിദിനം നാലായിരത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലും പ്രതിദിനം നാലായിരത്തിന് മുകളില്‍ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5427 പുതിയ കൊവിഡ് കേസുകളും 38 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2543 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 2081520 ആണ്. 1987804 പേര്‍ രോഗവിമുക്തി നേടി. 40858 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 51669 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.