ധരംശാല : ഇന്ത്യക്കാരുടെയെല്ലാം ഡിഎൻഎ ഒരുപോലെയാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തെ ജനങ്ങളുടെ ഡിഎൻഎ 40,000 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പൂർവികരുടേതാണ്. രാജ്യത്തിന്‍റെ പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും ഡിഎൻഎയിലൂടെ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പഞ്ച ദിന സന്ദർശനത്തിനായി ഹിമാചൽ പ്രദേശിലെ കംഗ്രയിലെത്തിയപ്പോഴായിരുന്നു ആർഎസ്എസ് മേധാവിയുടെ പരാമർശം. സന്ദർശനത്തിനിടെ ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയുമായി ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് മഹാമാരിയും അന്താരാഷ്‌ട്ര വിഷയങ്ങളും ഉൾപ്പടെ ചർച്ച ചെയ്‌തെന്ന് അദ്ദേഹം അറിയിച്ചു. മക്ലിയോദ്ഗഞ്ചിലെ ദലൈലാമയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
Also Read: മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌ത പിതാവിന്‍റെ ജീവപര്യന്തം ശരിവച്ച് കോടതി
ടിബറ്റൻ പ്രവാസ സർക്കാർ പ്രസിഡന്‍റ് പെൻപ സെറിങും മന്ത്രിമാരും ടിബറ്റൻ പാർലമെന്‍റ് സ്പീക്കറുമായ സോനം ടെമ്പലും ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.