ന്യൂഡൽഹി: സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളുടെ പ്രവർത്തനം, അധ്യാപനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, വിവര, ആശയവിനിമയ സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയ്ക്കായി സമഗ്ര ശിക്ഷ പദ്ധതി പ്രകാരം 2021-22 കാലയളവിലേക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 7,622 കോടി രൂപ നൽകിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.
ഭരണം എളുപ്പമാക്കൽ, ബിസിനസ് ചെയ്യൽ എളുപ്പമാക്കൽ എന്നിവയാണ് നിലവിലെ സർക്കാരിന്‍റെ മുദ്രാവാക്യമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം സംസ്ഥാനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന് പിഎബി യോഗങ്ങൾ നടത്താൻ സഹായിക്കുന്നതിനായാണ് കഴിഞ്ഞ വർഷം പ്രബന്ധ് സംവിധാനം ആരംഭിച്ചതെന്ന് കൂട്ടിച്ചേർത്തു.
Also Read: ഡൽഹിയിലെ റോഹിംഗ്യൻ ക്യാമ്പിൽ വൻ തീപിടിത്തം ; ആളപായമില്ല
കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിനായി കേന്ദ്രം പുതുതായി ആരംഭിച്ച സംയോജിത പദ്ധതി നടപ്പാക്കുന്നത് കൈകാര്യം ചെയ്യുന്നതിനുമുള്ള സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനമാണ് പ്രബന്ധ്. പ്രബന്ധ് വഴി പദ്ധതികൾ അപ്‌ലോഡ് ചെയ്യാനും ദൂര സ്ഥലങ്ങളിൽ നിന്ന് ഇവ വിലയിരുത്താനും സാധിക്കുമെന്ന് പൊഖ്രിയാൽ ട്വിറ്ററിൽ കുറിച്ചു.