ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍.പി.എന്‍.സിങ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് എത്തിയാണ് ആര്‍.പി.എന്‍ സിങ് അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള തന്‍റെ രാജിക്കത്ത് ആര്‍.പി.എന്‍.സിങ് ട്വിറ്ററില്‍ പങ്കുവച്ചു. നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്‍റെ രൂപികരണം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്‍റെ പുതിയ രാഷ്ട്രീയ യാത്ര തുടങ്ങുകയാണ് എന്ന് ആര്‍.പി.എന്‍.സിങ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും രാജ്യത്തേയും,ജനങ്ങളേയും, പാര്‍ട്ടിയേയും സേവിക്കാന്‍ അവസരം തന്നതിന് സോണിയാ ഗാന്ധിയോട് നദ്ദി അറിയിക്കുന്നതായും രാജിക്കത്തില്‍ ആര്‍.പി.എന്‍.സിങ് പറഞ്ഞു.
-
Today, at a time, we are celebrating the formation of our great Republic, I begin a new chapter in my political journey. Jai Hind pic.twitter.com/O4jWyL0YDC
— RPN Singh (@SinghRPN) January 25, 2022 " class="align-text-top noRightClick twitterSection" data="
">Today, at a time, we are celebrating the formation of our great Republic, I begin a new chapter in my political journey. Jai Hind pic.twitter.com/O4jWyL0YDC
— RPN Singh (@SinghRPN) January 25, 2022Today, at a time, we are celebrating the formation of our great Republic, I begin a new chapter in my political journey. Jai Hind pic.twitter.com/O4jWyL0YDC
— RPN Singh (@SinghRPN) January 25, 2022
ഉത്തര്‍പ്രദേശിലെ പദ്രാനയുടെ രാജസാഹബ് എന്നാണ് ആര്‍.പി.എന്‍ സിങ് അറിയപ്പെടുന്നത്. 15ാം ലോക്സഭയില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു ആര്‍.പി.എന്‍.സിങ്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു അദ്ദേഹം. കുശിനഗറിലെ സേയിന്ത്‌വാര്‍ രാജകുടുംബാംഗമാണ് .1996 മുതല്‍ 2009വരെ പദ്രാന മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എയായിരുന്നു. ആര്‍പിഎന്‍ സിങിന്‍റെ അച്ഛന്‍ സി.പി.എന്‍ സിങ്ങും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എയായിരുന്നു.പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാജേഷ് പാണ്ഡെയോട് കുശിനഗറില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു.
ALSO READ:ലോകായുക്തയ്ക്ക് നിർദേശം നൽകാനുള്ള അധികാരം മാത്രം; ന്യായീകരിച്ച് മന്ത്രി പി.രാജീവ്