ETV Bharat / bharat

റോഷ്‌നി നാടാർ മൽഹോത്ര രാജ്യത്തെ ധനികയായ വനിത; ഫാല്‍ഗുനി നയ്യാര്‍ സ്വയം പര്യാപ്‌തരായ വനിതകളില്‍ ഏറ്റവും സമ്പന്ന

author img

By

Published : Jul 27, 2022, 6:43 PM IST

84,330 കോടി രൂപയാണ് റോഷ്‌നിയുടെ ആസ്‌തി. ഫാല്‍ഗുനി നയ്യാര്‍ക്ക് 57,520 കോടി രൂപയുടെ ആസ്‌തിയുണ്ട്.

Roshni Nadar Malhotra listed the richest women in India  Roshni Nadar Malhotra and Falguni Nayar  Falguni Nayar is the richest self made women  nyka ceo falguni nayar listed second richest women in india  റോഷ്‌നി നാടാർ മൽഹോത്ര രാജ്യത്തെ ധനികയായ വനിത  ഫാല്‍ഗുനി നയ്യാര്‍ സ്വയം പര്യാപ്‌തരായ വനിതകളില്‍ ഏറ്റവും സമ്പന്ന  ഇന്ത്യയിലെ ധനികരായ വനിതകള്‍
റോഷ്‌നി നാടാർ മൽഹോത്ര രാജ്യത്തെ ധനികയായ വനിത; ഫാല്‍ഗുനി നയ്യാര്‍ സ്വയം പര്യാപ്‌തരായ വനിതകളില്‍ ഏറ്റവും സമ്പന്ന

മുംബൈ: 84,330 കോടി രൂപയുടെ ആസ്‌തിയുമായി റോഷ്‌നി നാടാർ മൽഹോത്ര ഇന്ത്യയിലെ ധനികരായ വനിതകളുടെ പട്ടികയില്‍ ഒന്നാമത്. എച്ച്‌സിഎൽ ടെക്‌നോളജീസിന്‍റെ ചെയർപേഴ്‌സൺ ആണ് റോഷ്‌നി നാടാർ മല്‍ഹോത്ര. നൈക സ്ഥാപക ഫാൽഗുനി നയ്യാരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

സ്വയം പര്യാപ്‌തരായ വനിതകളില്‍ ഏറ്റവും സമ്പന്നയും ഫാല്‍ഗുനി നയ്യാരാണ്. 57,520 കോടി രൂപയാണ് ഫാല്‍ഗുനിയുടെ ആസ്‌തി. 29,030 കോടി രൂപയുടെ ആസ്‌തിയോടെ ബയോകോണ്‍ സ്ഥാപക കിരൺ മജുംദാർ ഷായാണ് പട്ടികയില്‍ മൂന്നാമത്.

100 സമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം പിടിച്ചവരില്‍ ഏറെയും ഡല്‍ഹി സ്വദേശിനികളാണ്. 25 പേരാണ് ഡല്‍ഹിയില്‍ നിന്നുള്ളത്. പട്ടികയിലെ 21 പേര്‍ മുംബൈയില്‍ നിന്നും 12 പേര്‍ ഹൈദരാബാദില്‍ നിന്നുമാണ്.

ഭോപ്പാൽ ആസ്ഥാനമായുള്ള ജെറ്റ്സെറ്റ്ഗോയിലെ കനിക തെക്രിവാൾ ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. രാജ്യത്തിന്‍റെ ജിഡിപിയുടെ 2 ശതമാനം സംഭാവന ചെയ്യുന്നത് പട്ടികയിലെ വനിതകളാണ്. പട്ടികയില്‍ ഇടം നേടിയ 100 വനിതകളുടെ സഞ്ചിത വരുമാനം 2020 ല്‍ 2.72 ലക്ഷം കോടി ആയിരുന്നു.

2021 ആയപ്പോഴേക്ക് 53 ശതമാനം വർധിച്ച് സഞ്ജിത വരുമാനം 4.16 ലക്ഷം കോടി രൂപയായി. രാജ്യത്തെ ധനികരായ 100 വനിതകളെ തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന സമ്പത്ത് മുന്‍ വര്‍ഷം 100 കോടി ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 300 കോടിയായി ഉയര്‍ത്തി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.