ETV Bharat / bharat

മുളക് ഫാക്‌ടറിയിൽ നിന്ന് 20 ലക്ഷം കവർന്നു; മോഷണം സെക്യൂരിറ്റി ജീവനക്കാരെ ബന്ദിയാക്കി

ബൈക്കിലെത്തിയ രണ്ട് പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയത്

Robbery in mirchi exporting company in Guntur  മുളക് കയറ്റുമതി കമ്പനിയിൽ കവർച്ച  സെക്യൂരിറ്റി ജീവനക്കാരെ ബന്ദിയാക്കി മോഷണം  ഗുണ്ടൂരിൽ മുളക് ഫാക്‌ടറിയിൽ 20 ലക്ഷം കവർന്നു  robbery in mirchi exporting company  robbery in Guntur  robbery in Andhra Pradesh
ഗുണ്ടൂരിൽ മുളക് ഫാക്‌ടറിയിൽ നിന്ന് 20 ലക്ഷം കവർന്നു
author img

By

Published : Dec 18, 2022, 8:18 PM IST

ഗുണ്ടൂർ (ആന്ധ്രാപ്രദേശ്): മുളക് കയറ്റുമതി ചെയ്യുന്ന കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരെ ബന്ദിയാക്കി 20 ലക്ഷം രൂപ തട്ടിയെടുത്ത് കവർച്ചാസംഘം. ആന്ധ്രാപ്രദേശിലെ വെങ്കിടപ്പയ്യ കോളനിയിലെ ലാൽപുരം റോഡിലുള്ള കമ്പനിയിൽ ഞായറാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയത്. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

പുലർച്ചയോടെ കമ്പനിയിലെത്തിയ കവർച്ചാസംഘം സെക്യുരിറ്റി ജീവനക്കാരെ കെട്ടിയിട്ടശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സംഘത്തിലെ ഒരാൾ സെക്യൂരിറ്റി ജീവനക്കാരെ നിരീക്ഷിച്ചപ്പോൾ മറ്റേയാൾ കമ്പനിക്കുള്ളിൽ കടന്ന് പണം കവരുകയായിരുന്നു. ഫാക്‌ടറിയിൽ വളർത്തു നായ ഉണ്ടായിരുന്നുവെങ്കിലും പ്രതികൾ അതിന് ഇറച്ചി കഷ്‌ണങ്ങൾ നൽകി അനുനയിപ്പിക്കുകയായിരുന്നു.

അതേസമയം കമ്പനി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നഗരപാലം സിഐ ഹൈമ റാവു അറിയിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഫാക്‌ടറി സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.