ETV Bharat / bharat

വൃദ്ധയേയും, ചെറുമകനേയും ക്രൂരമായി കൊലപ്പെടുത്തി കവര്‍ച്ച ; പണവും ആഭരണങ്ങളും മോഷ്‌ടിച്ചു - രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കൊലപാതകം

ഇരട്ടക്കൊലയില്‍ രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്

robbers killed an old woman and her grandson In Rajasthan  robbers killed two people in Nagaur rajastan  രാജസ്ഥാനിൽ കവർച്ചാ ശ്രമം  രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കൊലപാതകം  വൃദ്ധയേയും, ചെറുമകനേയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവർന്നു
രാജസ്ഥാനിൽ വൃദ്ധയേയും, ചെറുമകനേയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവർന്നു
author img

By

Published : Dec 29, 2021, 8:33 AM IST

ജയ്‌പൂർ : രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ അജ്ഞാത സംഘം വൃദ്ധയേയും, ചെറുമകനെയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവർന്നു. ധാപുദേവി (62), ചെറുമകൻ നരേന്ദ്ര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കവർന്ന് സംഘം കടന്നുകളയുകയായിരുന്നു.

ALSO READ: മനുഷ്യത്വം മരവിക്കുന്ന കാഴ്ച, വൃദ്ധയെ നാല് പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യം

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎ നാരായൺ ബെനിവാളിന്‍റെ നേതൃത്വത്തിൽ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സൂചകമായി മരിച്ചവരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.