ചെന്നൈ : Jos Alukkas Robbery: വെല്ലൂരിലെ ജോസ് ആലുക്കാസ് സ്‌റ്റോറിന്‍റെ ഭിത്തി തുരന്ന് 15 കിലോയോളം സ്വർണവും വജ്രാഭരണങ്ങളും മോഷ്‌ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി പൊലീസ്. എട്ട് കോടി വില വരുന്ന ആഭരണങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്. തോട്ടപ്പാളയം ധർമ്മരാജ ക്ഷേത്രത്തിന് സമീപമുള്ള ജോസ് ആലുക്കാസ് കെട്ടിടത്തിന്‍റെ പിൻവശത്തെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്.
പൊലീസ് പങ്കുവച്ച സിസിടിവി ദൃശ്യങ്ങളിൽ മോഷ്‌ടാക്കൾ കടയ്ക്കുള്ളില്‍ കയറിയത് വ്യക്തമാണ്. കവർച്ചക്കാരിൽ ഒരാൾ മൃഗത്തിന്‍റെ മുഖംമൂടി ധരിച്ച് കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകളിൽ പെയിന്‍റ് ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഉത്തര മേഖല പൊലീസ് മേധാവി ഐ.ജി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഷോറൂമില്‍ വിശദ പരിശോധന നടത്തിയിരുന്നു.
ALSO READ: മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌ത പിതാവിന്‍റെ ജീവപര്യന്തം ശരിവച്ച് കോടതി
വെല്ലൂർ, ഒടുഗത്തൂർ പ്രദേശത്തെ ഒരാളെ സംശയിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കവർച്ചയിൽ പങ്കെടുത്തതായി സ്ഥിരീകരിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. മോഷ്‌ടിക്കപ്പെട്ട ആഭരണങ്ങൾ ഒരു ശ്‌മശാന ഗ്രൗണ്ടിൽ കുഴിച്ചിട്ടതായി മനസിലായിട്ടുണ്ട്. ഉടൻ ആഭരണങ്ങൾ വീണ്ടെടുക്കും.
കൂടുതൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.