ബീഡ് (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ ബീഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം. മംഞ്ചര്‍സുംഭ-പാട്ടോധാ ദേശീയപാതയില്‍ ഞായറാഴ്‌ച(14.08.2022) പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു.
പൂനെയിലേക്ക് പോകുകയായിരുന്ന കൈജ് ജീവാച്ചിവാടി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരാളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ കാർ പൂർണമായും ലോറിയുടെ മുന്‍വശവും തകര്‍ന്നു. രണ്ട് വാഹനങ്ങളേയും ക്രെയിന്‍ ഉപയോഗിച്ചാണ് വേർപ്പെടുത്തിയത്.