ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി കണ്ടെത്തിയ മരുന്നുകളുടെ ശേഷി കൂട്ടാനുള്ള ഗവേഷണങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് എയിംസ് പ്രൊഫസർ ഡോക്ടർ സഞ്ജീവ് സിൻഹ. രോഗപ്രതിരോധ ശേഷിയുടെ കാലാവധി നീട്ടുക എന്നതാണ് ഇത്തരം ഗവേഷണങ്ങളുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ഗവേഷണങ്ങളെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചിട്ട് അഞ്ച് മാസമായി. സര്‍ക്കാര്‍, ഡോക്ടമാർ, ശാസ്ത്രജ്ഞൻമാര്‍ എന്നിവരിലേക്ക് ജനങ്ങള്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.
എല്ലാവര്‍ക്കും സംരക്ഷണമൊരുക്കാൻ വാക്സിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഇന്ത്യയിലും അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും നടക്കുന്ന ഗവേഷണങ്ങളില്‍ പ്രതിഫലിക്കുന്നത്.
also read: അവികസിത രാജ്യങ്ങള്‍ക്കായി 50 കോടി ഡോസ് കൊവിഡ് മരുന്ന് സ്വരൂപിക്കാനൊരുങ്ങി അമേരിക്ക
മൂന്ന് മാസത്തിനുള്ള ഏകദേശ റിപ്പോർട്ട് ലഭിക്കും. അതോടെ വാക്സിന്‍ ഡോസിന്‍റെ ശക്തി കൂട്ടാൻ സാധിക്കും. എല്ലാം കൃത്യമായ പരീക്ഷണങ്ങള്‍ക്ക് ശേഷമായിരിക്കും. എയിംസിലും ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡോക്ടർ സഞ്ജീവ് സിൻഹ പറഞ്ഞു.
പുതിയ റിപ്പോർട്ടുകള്‍ വരുന്നതോടെ രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ട ദിവസവ്യത്യാസത്തിന്‍റെ കാര്യത്തിലും മാറ്റമുണ്ടാകും. ദിവസങ്ങള്‍ കുറയ്ക്കാനാണ് ശ്രമം നടക്കുന്നത്.
പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് വരെ ആരും സുരക്ഷിതരല്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡോക്ടർ സഞ്ജീവ് സിൻഹ പറഞ്ഞു. വളരെ നിര്‍ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പാലിക്കണം. അത്യാവശ്യമെങ്കില്‍ മാത്രമേ വീടുകള്‍ക്ക് പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ഡോക്ടർ സഞ്ജീവ് സിൻഹ നിര്‍ദേശിച്ചു.