ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചു എന്ന ആരോപണത്തിൽ കേസെടുത്തതിനെതിരെ കോൺഗ്രസ് എംപി ശശി തരൂരും മാധ്യമ പ്രവർത്തകൾ രാജ്‌ദീപ് സർദേശായിയും സുപ്രീം കോടതിയിലേക്ക്. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലികളെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിവരങ്ങൾക്കെതിരെയായിരുന്നു കേസെടുത്തത്.
മാധ്യമ പ്രവർത്തകരായ മൃണാൽ പാണ്ഡെ, സഫർ അഘ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നിവരും കേസെടുത്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജനുവരി 30ന് ഡൽഹി പൊലീസ് ശശി തരൂർ, രാജ്‌ദീപ് സർദേശായി, ദി കാരവൻ മാസിക എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. നേരത്തെ യുപി പൊലീസും ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.