Rekha at award show: തന്‍റെ വസ്‌ത്രധാരണത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല, ബോളിവുഡിലെ മുതിര്‍ന്ന താരം രേഖ (Rekha). ബുധനാഴ്‌ച മുംബൈയില്‍ നടന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ രേഖ വാര്‍ത്ത തലക്കെട്ടുകളില്‍ നിറയുകയാണ്. ബീജ് - ഗോൾഡൻ നിറമുള്ള സ്യൂട്ട് സാരിയില്‍ അതിസുന്ദരിയായി അവാര്‍ഡ് ഷോയിലെത്തിയ രേഖയിലേയ്‌ക്കായിരുന്നു എല്ലാ ക്യാമറക്കണ്ണുകളും തിരിഞ്ഞത് (Rekha Playfully Slaps Fan After Posing Photo).
Rekha funny video slapping man: ഇപ്പോഴിതാ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ രേഖയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത ശേഷം ആരാധകനെ തല്ലുന്ന രേഖയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് (Rekha Playfully Slaps Fan After Posing Photo).
Rekha slapping man's reaction: ഒരു പാപ്പരാസിയുടെ ഫോട്ടോ സെഷന് ശേഷം, കൂടെ നിന്ന് ഫോട്ടോയെടുത്ത ഒരു ആരാധകന്‍റെ കവിളില്‍, രേഖ കളിയായി അടിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. രേഖയുടെ സൗഹൃദപരമായ ഈ പ്രവര്‍ത്തിയെ ആ ആരാധകന്‍ ഊഷ്‌മളായ പുഞ്ചിരിയോടുകൂടിയാണ് സ്വീകരിച്ചിരിക്കുന്നത്.
Also Read: സല്‍മാന്‍ ഖാന് ഹസ്‌തദാനം നല്‍കാന്‍ ശ്രമിച്ച വിക്കി കൗശലിനെ തളളിമാറ്റി, വീഡിയോ വൈറല്‍
Rekha in Manish Malhotra's new collection: പ്രശസ്‌ത ബോളിവുഡ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര (Manish Malhotra) രൂപകൽപ്പന ചെയ്‌ത സാരിക്ക് സമാനമായ ദുപ്പട്ടയും, സിൽക്ക് ധോത്തി ശൈലിയിലുള്ള ചുരിദാറുമാണ് ചടങ്ങില്‍ രേഖ ധരിച്ചിരുന്നത്. വസ്‌ത്രത്തിന് അനുയോജ്യമായ പരമ്പരാഗത ആഭരണങ്ങളും, അതിനനുസൃതമായ മേക്കപ്പും, വെള്ളയും സ്വര്‍ണവും നിറമുള്ള ഹീല്‍സുമാണ് താരം അണിഞ്ഞിരുന്നത്.
Fans commented on Rekha's viral video : വീഡിയോ വൈറലായതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. 'പിന്നാമ്പുറ കഥ - അയാൾ അവരോട് തന്‍റെ പേര് അമിതാഭ് എന്നാണ് പറഞ്ഞത്' - ഒരു ആരാധകന്‍ കുറിച്ചു. 'അവര്‍ വളരെ സ്വീറ്റ്ഹാർട്ട് ആണ്', 'അവൾ വളരെ സുന്ദരിയാണ്', 'എക്കാലത്തെയും ഇതിഹാസം' -ഇങ്ങനെ നീണ്ടുപോകുന്നു കമന്‍റുകള്‍.
Also Read: സെല്‍ഫി എടുത്തത് ഇഷ്‌ടമായില്ല, ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞ് രണ്‍ബീര്‍; വീഡിയോ വൈറല്‍
Rekha latest movies : അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പായി, ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ് (Ranveer Singh), ആലിയ ഭട്ട് (Alia Bhatt) എന്നിവര്‍ക്കൊപ്പവും രേഖയെ കണ്ടിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 'സൂപ്പർ നാനി' (Super Nani) എന്ന ചിത്രത്തിലാണ് രേഖ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ധർമ്മേന്ദ്ര (Dharmendra), സണ്ണി (Sunny), ബോബി ഡിയോൾ (Bobby Deol) എന്നിവർ അഭിനയിച്ച യംല പഗ്ല ദീവാന ഫിർ സെ (Yamla Pagla Deewana Phir Se) എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും രേഖ എത്തിയിരുന്നു.