ETV Bharat / bharat

വാതുവയ്‌പ്പും പന്തയവും ഉള്‍പെടുത്തിയുള്ള ഗെയിമുകള്‍ക്ക് നിയന്ത്രണം; മാറ്റത്തിന് വഴി തുറന്ന് സര്‍ക്കാരിന്‍റെ തീരുമാനം - മൊബൈല്‍ പ്രീമിയല്‍ലീഗ്

ജീവന് തന്നെ ആപത്തായ ഇത്തരം ഗെയിമുകളുടെ ഗണ്യമായ വര്‍ധനവിനെ തുടര്‍ന്ന് വാതുവയ്‌പ്പും പന്തയവും ഉള്ള ഗെയിമുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്

regulatio  online betting or wagering gaming  regulation for online gaming  All India Gaming Federation  WinZO games  Mobile Premier League  വാതുവയ്‌പ്പും പന്തയവും  ഗെയിമുകള്‍ക്ക് വിലക്ക്  ഗെയിമുകള്‍ക്ക് നിയന്ത്രണം  വാതുവയ്‌പ്പും പന്തയവും  ഓണ്‍ലൈന്‍ ഗെയിമിങ്  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  മൊബൈല്‍ പ്രീമിയല്‍ലീഗ്  വിന്‍സൂ
വാതുവയ്‌പ്പും പന്തയവും ഉള്‍പെടുത്തിയുള്ള ഗെയിമുകള്‍ക്ക് നിയന്ത്രണം; മാറ്റത്തിന് വഴി തുറന്ന് സര്‍ക്കാരിന്‍റെ തീരുമാനം
author img

By

Published : Apr 7, 2023, 7:32 PM IST

ന്യൂഡല്‍ഹി: വേനല്‍ അവധി ആകുമ്പോള്‍ സുഹൃത്തുക്കളുമൊന്നിച്ച് ഇണങ്ങിയും പിണങ്ങിയും പാടത്തും വരമ്പത്തും കളിച്ചിരുന്ന കാലം മാറുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്നത്തെ കാലഘട്ടത്തില്‍ അവധിദിനമോ പ്രവര്‍ത്തി ദിനമോ എന്ന വ്യത്യാസമില്ലാതെ തന്നെ ആളുകള്‍ ഫോണിലും പ്രത്യേകിച്ച് ഓണ്‍ലൈന്‍ ഗെയിമിനും അടിമപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 66 ശതമാനം വരുന്ന യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിമിങ് ഭ്രമം വര്‍ധിച്ചുവരുന്നു.

ഓണ്‍ലൈന്‍ ഗെയിമിങിന്‍റെ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് വാതുവയ്‌പ്പും പന്തയവും ഉള്‍പെടുത്തിയുള്ള ഗെയിമുകള്‍. ഇത്തരം ഗെയിമിങിന് അടിമപ്പെട്ട് പണം നഷ്‌ടമായതിനെ തുടര്‍ന്ന് നിരവധി പേരാണ് തങ്ങളുടെ ജീവന്‍ തന്നെ ഇല്ലതാക്കിയത്. ജീവന് തന്നെ ആപത്തായ ഇത്തരം ഗെയിമുകളുടെ ഗണ്യമായ വര്‍ധനവിനെ തുടര്‍ന്ന് വാതുവയ്‌പ്പും പന്തയവും ഉള്ള ഗെയിമുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മാറ്റത്തിന് സര്‍ക്കാരിന് നന്ദി അറിയിച്ച് വ്യവസായികള്‍: ഓണ്‍ലൈന്‍ ഗെയിമിങിന്‍റെ പരിധി നിശ്ചയിക്കുന്നതിനായി ഒന്നിലധികം സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമത്തില്‍ പറയുന്നു. ഗെയിമിങിനോടുള്ള ആസക്തി, സാമ്പത്തിക നഷ്‌ടം, വഞ്ചന തുടങ്ങിയ അപകട സാധ്യതകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇത്തരം സംഘടനകള്‍ക്കായിരിക്കും. ഗെയിം കളിക്കുമ്പോള്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഇടവിട്ട് അയക്കുക, മുന്‍കൂട്ടി നിശ്ചയിച്ച പരിധിയില്‍ എത്തിയതിന് ശേഷം ഉപയോക്താക്കള്‍ക്ക് സ്വയം പുറത്തുകടക്കുവാനുള്ള ഓപ്‌ഷനുകള്‍ തുടങ്ങിയവയും നിയന്ത്രണത്തിന്‍റെ ഭാഗമായിരിക്കും.

ഓണ്‍ലൈന്‍ ഗെയിമിങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള നടപടിയെ നിര്‍ണായകമായ ആദ്യപടി എന്നാണ് ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍ വിളിച്ചത്. പുതിയ നിയമങ്ങള്‍ ഉപയോക്താക്കളുടെ താത്‌പര്യങ്ങളെ സംരക്ഷിക്കുക വഴി ഗെയിമിങ് മേഖല ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുവാനും കാരണമാകുന്നുവെന്ന് എഐജിഎഫ് പറഞ്ഞു. അടുത്തിടെയായി വ്യാപകമായിക്കൊണ്ടിരുന്ന ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കും.

ഡിജിറ്റല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഒരു ട്രില്യൺ യുഎസ് ഡോളറിന്‍റെ മൂലക്കല്ലായി ഓൺലൈൻ ഗെയിമിംഗിനെ മാറ്റുന്നതിൽ എഐജിഎഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് അഭിനന്ദങ്ങള്‍ അര്‍പ്പിച്ച വിന്‍സൂ ഗെയിംസ്, ഗെയിമിങിന്‍റെ കാര്യത്തില്‍ ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്തുമെന്ന് വാഗ്‌ദാനം ചെയ്‌തു. കൂടുതല്‍ സുസ്ഥിരമായ സംരംഭം സൃഷ്‌ടിക്കുന്നതിലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഗുണം ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് സഹായകം: ഇത്തരം ഗെയിമുകള്‍ക്ക് മേലുള്ള നിയന്ത്രണത്തെ മൊബൈല്‍ പ്രീമിയര്‍ ലീഗും പ്രശംസിച്ചു. ഏകീകൃത ചട്ടക്കൂട് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനും ആഗോള തലത്തില്‍ ഗെയിമിങ് വ്യവസായം സൃഷ്‌ടിക്കുവാനും സഹായകമാകുമെന്ന് എം പി എല്‍ സിഇഒ ആയ സായ്‌ ശ്രീനിവാസ് പറഞ്ഞു. 2022 മെയ്‌ മാസം മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായത്തിലെ വിവിധ പങ്കാളികളുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് നിയന്ത്രണങ്ങള്‍ പുറത്തിറക്കിയത്.

ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയിലെ ദീര്‍ഘ നാളത്തെ ആവശ്യം സാധിച്ചു തന്നതിന് എഐജിഎഫ് സിഇഒ റോലാന്‍ഡ് ലാന്‍ഡേഴ്‌സ് സര്‍ക്കാരിന് നന്ദി അറിയിച്ചു. വളരെ തുറന്നതും സുതാര്യവുമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ സുതാര്യമായ മാറ്റം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് സ്‌മാര്‍ട്‌ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതോടെ മൊബൈല്‍ ഗെയിമിങ് ആരാധകരും ഏറി വരികയാണ്.

പുതിയ നിയന്ത്രണത്തോടെ ഗെയിമിങ് മേഖല കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സുതാര്യമായും പ്രവര്‍ത്തിക്കുമെന്നും മേഖലയുടെ വളര്‍ച്ചയ്‌ക്ക് കാരണമാകുമെന്നുമാണ് കരുതുന്നത്. കൂടാതെ, ഇന്ത്യയുടെ വ്യവസായ മേഖലയ്‌ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

നിയന്ത്രണങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഈ മേഖലയെ ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്‌ഠിതമാക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായത്തിന്‍റെ ഉത്തരവാദിത്തപൂര്‍ണവും സുതാര്യവുമായ വളർച്ച ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട അപകടങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സഹായകമാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.