ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തമിഴ്‌നാട് തീരത്തോട് അടുക്കുന്നു. ചെന്നൈ, തിരുവല്ലൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിക്കുമെന്നും 20 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വ്യാഴാഴ്‌ച രാത്രി വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസങ്ങളിലായി ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. നവംബർ 18ഓടെ ന്യൂനമർദം തീരം തൊടുമെന്നാണ് റിപ്പോർട്ട്.
ശക്തമായ മഴയെ തുടർന്ന് ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റാനായി ചെന്നൈ കോർപറേഷൻ നടപടികൾ സ്വീകരിച്ചു തുടങ്ങി. നിലവിൽ 848 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
ALSO READ: Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്‌ച മുതല്‍ വീണ്ടും മഴ