ETV Bharat / bharat

മുഖ്യമന്ത്രിയാകാൻ തയ്യാർ: ഇ. ശ്രീധരൻ

പാർട്ടി ആവശ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ഗവർണറാകാൻ തനിക്ക് താൽപ്പര്യമില്ലെന്നും 88 കാരനായ ശ്രീധരൻ വ്യക്തമാക്കി.

കേരളത്തിൽ ബിജെപി ജയിച്ചാൽ, മുഖ്യമന്ത്രിയാകാൻ തയ്യാർ: ഇ. ശ്രീധരൻ  ഇ. ശ്രീധരൻ  മുഖ്യമന്ത്രിയാകാൻ തയ്യാർ: ഇ. ശ്രീധരൻ  കേരളത്തിൽ ബിജെപി  മെട്രോ മാൻ  BJP wins  Ready for Kerala chief ministership  Sreedharan
ബിജെപി
author img

By

Published : Feb 19, 2021, 4:04 PM IST

ന്യൂഡൽഹി: കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ പാർട്ടിയുടെ മുഖ്യമന്ത്രി മുഖമാകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ടെക്നോക്രാറ്റ് ഇ. ശ്രീധരൻ. ഈ വർഷം ഏപ്രിൽ- മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിക്കാനും സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ആവശ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും പറഞ്ഞു. ഗവർണറാകാൻ തനിക്ക് താൽപ്പര്യമില്ലെന്നും 88 കാരനായ ശ്രീധരൻ വ്യക്തമാക്കി.

ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും ശ്രീധരൻ സംസാരിച്ചു. തന്‍റെ രാഷ്ട്രീയ പ്രവേശനം കേരളത്തിൽ ബിജെപിയ്ക്ക് വലിയ പ്രോത്സാഹനമാകും. കഴിഞ്ഞ കുറേ വർഷങ്ങളായി എൽഡിഎഫും യുഡിഎഫും സംസ്ഥാനം ഭരിക്കുന്നു. എന്നാൽ കാര്യമായ പുരോഗതി കൈവരിക്കാൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ധനകാര്യ കമ്മീഷനും രൂപീകരിക്കണം. കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫും കേന്ദ്രവും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഫെബ്രുവരി 25 ന് ഔദ്യോഗികമായി ബിജെപിയിൽ ചേരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.