ETV Bharat / bharat

ആർബിഐ പലിശ നിരക്കില്‍ മാറ്റം വരുത്താനിടയില്ലെന്ന് വിദഗ്‌ധർ ; ധനനയം ഏപ്രിൽ എട്ടിന് - റിസർവ് ബാങ്ക് ധനനയം

ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള നിരക്ക് നിർണയ സമിതിയായ മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2022-23 സാമ്പത്തിക വർഷത്തെ ആദ്യ യോഗം ഏപ്രിൽ 6 മുതൽ 8 വരെ

RBI  RBI interest rates  RBI monitory policy committee  ആർബിഐ പലിശ നിരക്ക്  monetary policy review  ആർബിഐ പലിശ നിരക്ക്  റിസർവ് ബാങ്ക് ധനനയം  മോണിറ്ററി പോളിസി കമ്മിറ്റി
ആർബിഐ പലിശ നിരക്കില്‍ മാറ്റം വരുത്താനിടയില്ലെന്ന് വിദഗ്‌ധർ
author img

By

Published : Apr 3, 2022, 9:10 PM IST

മുംബൈ : വരാനിരിക്കുന്ന ധനനയ അവലോകനത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ തൽസ്ഥിതി തുടരാൻ സാധ്യത. എന്നാൽ പണപ്പെരുപ്പം, റഷ്യ-യുക്രൈൻ യുദ്ധം സൃഷ്‌ടിച്ച ആഗോള അനിശ്ചിതത്വങ്ങൾ, വളർച്ച വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ പരിഗണിച്ച് നിലപാടിൽ മാറ്റം വന്നേക്കാമെന്ന് വിദഗ്‌ധർ കരുതുന്നു.

ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള നിരക്ക് നിർണയ സമിതിയായ മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ യോഗം ഏപ്രിൽ 6 മുതൽ 8 വരെ നടക്കും. ഏപ്രിൽ എട്ടിന് യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കും. 2022 ഏപ്രിലിലെ നയ അവലോകനത്തിൽ മോണിറ്ററി പോളിസി കമ്മിറ്റി അതിന്‍റെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആർഎ ലിമിറ്റഡിന്‍റെ മുഖ്യ സാമ്പത്തിക വിദഗ്‌ധ അദിതി നായർ പറഞ്ഞു.

Also Read: പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട്‌ രൂപയുടെ വർധന

നിലവിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ, ധനനയം കർശനമാക്കാൻ ആർബിഐക്ക് പരിമിതമായ സാധ്യതകളാണുള്ളതെന്ന് അക്യൂട്ട് റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് ചീഫ് അനലിറ്റിക്കൽ ഓഫിസർ സുമൻ ചൗധരി അഭിപ്രായപ്പെട്ടു. യുദ്ധം ആഗോള തലത്തിൽ വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ആർബിഐ ധനനയ തീരുമാനങ്ങളിൽ വളരെ അപകടകരമായ അവസ്ഥയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും ആർബിഐ നവീന വളർച്ചാമാർഗങ്ങളെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം മൂലമുള്ള പണപ്പെരുപ്പ സമ്മർദം വർധിച്ച സാഹചര്യത്തിൽ ആർബിഐയുടെ വരാനിരിക്കുന്ന ധനനയത്തിൽ പ്രധാന പോളിസി നിരക്കുകളിൽ തൽസ്ഥിതി തുടരുന്നത് ബുദ്ധിമുട്ടാണെന്ന് ഹൗസിങ്.കോം, മകാൻ.കോം, പ്രോപ്ടൈഗർ.കോം എന്നിവയുടെ ഗ്രൂപ്പ് സിഇഒ ധ്രുവ് അഗർവാല പറഞ്ഞു. പണപ്പെരുപ്പം നാല് ശതമാനത്തിൽ(+,- 2) നിലനിർത്താൻ കേന്ദ്ര സർക്കാർ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.