ന്യൂഡൽഹി : പുതിയ 12 ഗവർണർമാരുടെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലെഫ്റ്റനന്‍റ് ഗവർണറുടെയും പേരുകൾ പുറത്തുവിട്ട് രാഷ്‌ട്രപതി ഭവൻ. മഹാരാഷ്‌ട്ര ഗവർണര്‍ ഭഗത് സിങ് കോഷ്യാരുടെയും ലഡാക്ക് ലെഫ്റ്റനന്‍റ് ഗവർണര്‍ രാധാകൃഷ്‌ണൻ മാത്തൂരിന്‍റെയും രാജി രാഷ്‌ട്രപതി ദ്രൗപതി മുർമ്മു അംഗീകരിച്ചു. മഹാരാഷ്‌ട്ര ഗവർണറായി രമേശ് ബയസിനെ നിയമിച്ചു.അരുണാചൽ പ്രദേശ് ഗവർണറായ ബി ഡി മിശ്രയെ ലഡാക്കിന്‍റെ ലഫ്റ്റനന്‍റ് ഗവർണറായി നിയമിച്ചു.
ഇവര്‍ അതത് ഓഫിസുകളില്‍ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ എല്ലാ നിയമനങ്ങളും പ്രാബല്യത്തിൽ വരും.
അരുണാചൽ പ്രദേശ് | ലെഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് |
സിക്കിം | ലക്ഷ്മൺ പ്രസാദ് ആചാര്യ |
ജാർഖണ്ഡ് | സി പി രാധാകൃഷ്‌ണൻ |
ഹിമാചൽ പ്രദേശ് | ശിവപ്രതാപ് ശുക്ല |
അസം | ഗുലാബ് ചന്ദ് കതാരിയ |
ആന്ധ്രാപ്രദേശ് | ജസ്റ്റിസ് (റിട്ട.) എസ് അബ്‌ദുൾ നസീർ |
ഛത്തീസ്‌ഗഡ് | ബിശ്വ ഭൂഷൺ ഹരിചന്ദൻ |
മണിപ്പൂർ | അനുസൂയ ഉയിക്യെ |
നാഗാലാൻഡ് | ലാ. ഗണേശൻ |
മേഘാലയ | ഫാഗു ചൗഹാൻ |
ബിഹാർ | രാജേന്ദ്ര വിശ്വനാഥ് അർലേക്കർ |
മഹാരാഷ്‌ട്ര | രമേശ് ബയസ് |
ലഡാക്ക് | ബി ഡി മിശ്ര |