ETV Bharat / bharat

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ വെടിവച്ച് പൊലീസ് - Uttar Pradesh

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ വെടിവച്ച് പൊലീസ്  ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതി  ഉത്തര്‍പ്രദേശ് പൊലീസ്  Rape accused shot  Rape accused  Uttar Pradesh  Uttarpradesh police
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ വെടിവച്ച് പൊലീസ്
author img

By

Published : Jun 23, 2021, 11:40 AM IST

ലഖ്‌നൗ: ഒന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശ് ബഹ്‌റൈച്ചിലാണ് സംഭവം.

അമ്മയ്ക്കൊപ്പം വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് 30കാരൻ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. തുടർന്ന് കുഞ്ഞിനെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു.

കുട്ടിയെ അന്വേഷിച്ചെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തുടർന്നാണ് കുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ ഒളിപ്പിച്ചതായി യുവാവ് വെളിപ്പെടുത്തിയത്.

ALSO READ: മുൻ ഷിയ വഖഫ് ബോർഡ് ചെയർമാനെതിരെ പീഡന പരാതി

പോക്സോ കേസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് വനത്തിലേക്ക് കയറിയെങ്കിലും പിന്നാലെയെത്തിയ പൊലീസ് കാലിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.