ETV Bharat / bharat

Ramoji foundation |ശ്രീ സരസ്വതി ശിശുമന്ദിരത്തിന് ധനസഹായവുമായി റാമോജി ഫൗണ്ടേഷൻ... സയൻസ് ആൻഡ് കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കാൻ 10 ലക്ഷം - ഇടിവി ഭാരത്

ശ്രീ സരസ്വതി ശിശുമന്ദിർ ഹൈസ്‌കൂളിന് സയൻസ് ആൻഡ് കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കാൻ ധനസഹായം നൽകി റാമോജി ഫൗണ്ടേഷൻ (Ramoji Foundation). 'ഈനാട്' (Eenadu) ഓഫിസിൽ വച്ചാണ് ചെക്ക് കൈമാറിയത്.

ശ്രീ സരസ്വതി ശിശുമന്ദിർ ഹൈസ്‌കൂൾ  Sri Saraswati Shishumandir  റാമോജി ഫൗണ്ടേഷൻ  അംബേദ്‌കർ കോണസീമ  സരസ്വതി ശിശുമന്ദിർ ഹൈസ്‌കൂൾ റാമോജി ധനസഹായം  റാമോജി റാവു  ഈനാട്  റാമോജി റാവു ഈനാട്  റാമോജി ഗ്രൂപ്പ്  ഹൈസ്‌കൂളിന് ധനസഹായം  ഇടിവി  രാജമഹേന്ദ്രവാരം  Ramoji Rao donation to Sri Saraswati Shishumandir  Ramoji Rao donation  Ramoji Rao Sri Saraswati Shishumandir  Sri Saraswati Shishumandir  Ramoji  Ramoji group  science and computer lab  Eenadu  etv  ramogi organization  Ramoji Organizations and Foundation  ധനസഹായം  Ramoji Foundation  ഇടിവി ഭാരത്  etv bharat
റാമോജി ഫൗണ്ടേഷൻ
author img

By

Published : Jun 17, 2023, 1:16 PM IST

ശ്രീ സരസ്വതി ശിശു മന്ദിരത്തിന്‍റെ സംഘാടകർക്ക് ചെക്ക് കൈമാറി

രാജമഹേന്ദ്രവാരം : ശ്രീ സരസ്വതി ശിശുമന്ദിർ ഹൈസ്‌കൂളിൽ (Sri Saraswati Shishumandir) സയൻസ് ആൻഡ് കമ്പ്യൂട്ടർ ലാബ് (science and computer lab) സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നൽകി റാമോജി ഫൗണ്ടേഷൻ. ഡോ. ബിആർ അംബേദ്‌കർ കോണസീമ ജില്ലയിലെ മാലിക്കിപുരം മണ്ഡലത്തിൽ ലക്കാവരം ശ്രീ സരസ്വതി ശിശുമന്ദിർ ഹൈസ്‌കൂളിനാണ് റാമോജി ഫൗണ്ടേഷൻ (Ramoji Organizations and Foundation) ധനസഹായം നൽകിയത്. യൂണിറ്റ് ഇൻചാർജ് ടി വി ചന്ദ്രശേഖര പ്രസാദ് വെള്ളിയാഴ്‌ച രാജമഹേന്ദ്രവാരത്തെ 'ഈനാട്' (Eenadu) ഓഫിസിൽ ശ്രീ സരസ്വതി ശിശു മന്ദിരത്തിന്‍റെ സംഘാടകർക്ക് ചെക്ക് കൈമാറി.

ചെക്കിനൊപ്പം റാമോജി ഓർഗനൈസേഷന്‍റെയും ഫൗണ്ടേഷന്‍റെയും ചെയർമാൻ റാമോജി റാവു എഴുതിയ കത്തും ചേർത്തിട്ടുണ്ടായിരുന്നു. ശ്രീ സരസ്വതി ശിശു മന്ദിരം വിദ്യാർഥികൾക്കായി നടത്തുന്ന സേവനങ്ങളെ കത്തിലൂടെ പ്രശംസിച്ചു. ലക്കാവരത്തും പരിസരത്തുമുള്ള ഏഴോ എട്ടോ ഗ്രാമങ്ങളിലെ നിർധനരായ വിദ്യാർഥികൾക്ക് മൂന്നര പതിറ്റാണ്ടിലേറെയായി ശ്രീ സരസ്വതി ശിശുമന്ദിരം നടത്തിവരുന്ന പ്രയത്‌നം പ്രശംസനീയമാണ്. 400 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. വിദ്യാർഥികളുടെ സർവതോന്മുഖമായ വികസനത്തിനായുള്ള നിങ്ങളുടെ സേവനങ്ങൾ കാലത്തിനനുസരിച്ച് വിപുലീകരിക്കണമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.

ശിശു മന്ദിറിൽ നിർധനരായ ഗ്രാമീണ വിദ്യാർഥികൾക്കായി സയൻസ്, കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കാനുള്ള നിങ്ങളുടെ ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലാബ് സ്ഥാപിക്കുന്നതിന് 10 ലക്ഷം നൽകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ലാബ് സ്ഥാപിക്കുന്നത് സംബന്ധിച്ച് മംഗേന വെങ്കട നരസിംഹ റാവുവാണ് റാമോജി റാവുവിന് കത്തയച്ചത്. 10 ലക്ഷം രൂപ ലാബ് സ്ഥാപിക്കുന്നതിനായി റാമോജി റാവു ധനസഹായം നൽകിയതിനെ തുടർന്ന് മംഗേന വെങ്കട നരസിംഹ റാവു വിഷയത്തിൽ പ്രതികരിച്ചു. ശ്രീ സരസ്വതി ശിശു മന്ദിറിൽ ഒരു സയൻസ് ആൻഡ് കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുന്നതിന് പിന്തുണ ആവശ്യമാണെന്ന് പറഞ്ഞ് താൻ റാമോജി ഫൗണ്ടേഷൻ ചെയർമാൻ റാമോജി റാവുവിന് ഒരു കത്ത് എഴുതിയിരുന്നു, കത്തിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി. എല്ലാവർക്കും പ്രചോദനമായ റാമോജി റാവു നൽകിയ ഈ സംഭാവന ഉപയോഗിച്ചാണ് ലാബ് സ്ഥാപിക്കുന്നതെന്നാണ് മംഗേന വെങ്കട നരസിംഹ റാവു പറഞ്ഞത്.

സാമ്പത്തിക ബുദ്ധിമുട്ട്, പാരാ ബാഡ്‌മിന്‍റണ്‍ താരത്തിന് ധനസഹായം : പാരാ ബാഡ്‌മിന്‍റണ്‍ താരമായ രൂപാദേവിക്ക് ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മൂന്ന് ലക്ഷം രൂപ റാമോജി റാവു ധനസഹായം നൽകിയിരുന്നു. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയായ രൂപാദേവി ദേശീയ പാരാ ബാഡ്‌മിന്‍റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. തായ്‌ലന്‍ഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്ന രൂപാദേവിയെ സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ അലട്ടിയിരുന്നു.

മൂന്ന് ലക്ഷം രൂപയാണ് തായ്‌ലന്‍ഡിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായിരുന്നത്. വിവരം അറിഞ്ഞ റാമോജി ഗ്രൂപ്പ് എംഡി റാമോജി റാവു രൂപാദേവിയെ സഹായിക്കാന്‍ മുന്നോട്ട് വരികയും മൂന്ന് ലക്ഷം രൂപ നൽകുകയും ചെയ്‌തു. ഇടിവി ഭാരതും ഇടിവി യുവയുമാണ് രൂപാദേവിയുടെ വാർത്ത പുറത്തുവിട്ടത്. ആ വാര്‍ത്തയിലൂടെയാണ് രൂപാദേവിയുടെ ജീവിതം റാമോജി റാവുവിന്‍റെ ശ്രദ്ധയിലെത്തിയതും തുടർന്ന് അദ്ദേഹം ധനസഹായം നൽകിയതും.

More read : 'നിന്നെ പോലൊരു ധീരയെ സഹായിക്കുന്നതില്‍ അഭിമാനം': റാമോജി റാവുവിന്‍റെ പിന്തുണയില്‍ രൂപ തായ്‌ലന്‍ഡിലേക്ക് പറക്കും, സ്വപ്‌ന മത്സരത്തിനായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.