ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍ത്തവ്യ പാത ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്‌പഥ് എന്നാണ് ഈ പാത അറിയപ്പെടുന്നത്. സെൻട്രൽ വിസ്‌ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് രാജ്‌പഥിന്‍റെ നിര്‍മാണം.
ഉദ്‌ഘാടനത്തിന് ശേഷം സെൻട്രൽ വിസ്‌ത പുനർവികസന പദ്ധതിയുടെ ഭാഗമായ മുഴുവന്‍ തൊഴിലാളികളുമായും പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തി. തൊഴിലാളികളെ റിപ്പബ്ലിക് ദിന പരേഡിന് പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്‌തു. സെന്‍ട്രല്‍ വിസ്‌ത വീഥിയില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തിനും പ്രധാനമന്ത്രി സാക്ഷിയായി.