ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ്: നളിനിയേയും രവിചന്ദ്രനെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് - രാജീവ് ഗാന്ധി

ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്

RAJIV GANDHI  rajiv gandhi murder case  Nalini Ravichandran  Ravichandran  രാജീവ് ഗാന്ധി വധക്കേസ്  നളിനി ശ്രീഹരന്‍  രാജീവ് ഗാന്ധി  സുപ്രീം കോടതി
രാജീവ് ഗാന്ധി വധക്കേസ്: നളിനിക്കും രവിചന്ദ്രനും മോചനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്
author img

By

Published : Nov 11, 2022, 1:50 PM IST

Updated : Nov 11, 2022, 2:00 PM IST

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരനെയും ആർപി രവിചന്ദ്രനെയും കാലാവധി പൂര്‍ത്തിയാകും മുന്‍പ് മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തവ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ജയില്‍ മോചനം ആവശ്യപ്പെട്ട് ഇരുവരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞെന്നും, ഇവരുടെ പെരുമാറ്റം തൃപ്‌തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ മറ്റൊരു പ്രതിയായ പേരറിവാളനെ മെയ്‌ മാസത്തില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 1991 മെയ് 21 ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ധനു എന്ന സ്ത്രീ ചാവേറാണ് രാജീവ് ഗാന്ധിയെ വധിച്ചത്.

Last Updated : Nov 11, 2022, 2:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.