ETV Bharat / bharat

കബഡിയിലെ വിരുതില്‍ നാമ്പിട്ട പ്രണയം, 'ആരവ്' ആയി 'മീര' ; വിദ്യാർഥിനിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി അധ്യാപിക - അധ്യാപിക വിദ്യാർഥിനിയെ വിവാഹം ചെയ്‌തു

മൂന്ന് വർഷം മുൻപാണ് മീരയും കൽപനയും പ്രണയത്തിലാകുന്നത്. മീരയുടെ കബഡിയിലെ വിദ്യകൾ കണ്ട് കബഡി താരമായ കൽപനയ്ക്ക് മീരയോട് പ്രണയം പൂവിടുകയായിരുന്നു. തുടർന്ന് കൽപനയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താൻ മീര തീരുമാനിച്ചു.

Rajasthan Teacher Changes Gender To Marry student  Teacher marry student  PT Teacher changes sex  Teacher marries student in Rajasthan  ലിംഗമാറ്റ ശസ്‌ത്രക്രിയ  അധ്യാപികയുടെ പ്രണയം  വിദ്യാർഥിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റം  അധ്യാപിക വിദ്യാർഥിനിയെ വിവാഹം ചെയ്‌തു  ഭരത്‌പൂർ വിവാഹം
വിദ്യാർഥിനിയുമായി പ്രണയം, വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി; അപൂർവം അധ്യാപികയുടെ പ്രണയം
author img

By

Published : Nov 8, 2022, 5:50 PM IST

Updated : Nov 8, 2022, 6:21 PM IST

ഭരത്‌പൂർ (രാജസ്ഥാൻ ): വിദ്യാർഥിനിയായ പ്രണയിനിയെ വിവാഹം ചെയ്യുന്നതിന് ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി അധ്യാപിക. ഭരത്‌പൂരിലെ സർക്കാർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയായ മീര കുന്തൽ ആണ് വിദ്യാർഥിനിയും കബഡി താരവുമായ കൽപനയെ വിവാഹം ചെയ്യുന്നതിന് ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി ആരവ് ആയി മാറിയത്. ശസ്ത്രക്രിയ വിജയകരമായതിന് ശേഷം നവംബർ നാലിന് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായി. പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം.

മൂന്ന് വർഷം മുൻപാണ് മീരയും കൽപനയും പ്രണയത്തിലാകുന്നത്. മീരയുടെ കബഡിയിലെ വിദ്യകൾ കണ്ട് കബഡി താരമായ കൽപനയ്ക്ക് മീരയോട് പ്രണയം പൂവിടുകയായിരുന്നു. തുടർന്ന് കൽപനയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താൻ ദേശീയ ക്രിക്കറ്റ്, ഹോക്കി താരം കൂടിയായ മീര തീരുമാനിച്ചു. 2019ൽ ആരംഭിച്ച ശസ്‌ത്രക്രിയ നടപടികൾ 2022 ഫെബ്രുവരിയിലാണ് വിജയകരമായി പൂർത്തിയായത്. ശസ്ത്രക്രിയ കാലയളവിൽ ഉടനീളം ആരവിന് പിന്തുണയുമായി കൽപനയും ഒപ്പമുണ്ടായിരുന്നു.

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം ചെയ്യാൻ ലിംഗമാറ്റം നടത്തി അധ്യാപിക

വീരി സിങ്ങിന്‍റെ നാല് പെൺമക്കളിൽ ഇളയവളായിരുന്നു മീര. ഇപ്പോൾ തനിക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണെന്ന് വീരി സിങ് പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് മീര ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ എല്ലാവരും പിന്തുണച്ചു. ഇപ്പോൾ തന്‍റെ മറ്റ് പെൺമക്കൾ മീരയെ സഹോദരനായി കണ്ട് രാഖി കെട്ടുകയാണെന്നും വീരി സിങ് പറയുന്നു.

ചെറുപ്പം മുതലേ പുരുഷൻ ആകാനായിരുന്നു തന്‍റെ ആഗ്രഹമെന്ന് ആരവ് പറയുന്നു. എന്നാൽ തന്‍റെ അവസ്ഥയെ കുറിച്ച് മുൻപ് അറിവില്ലായിരുന്നു. ഒരിക്കൽ സൈക്യാട്രിസ്റ്റിനെ കണ്ടപ്പോൾ 'ജെൻഡർ ഡിസ്ഫോറിയ' എന്ന അവസ്ഥയാണ് തനിക്ക് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്‍റർനെറ്റ് വഴിയും സുഹൃത്തുക്കൾ വഴിയും പരിഹാരമാർഗങ്ങൾ തേടാൻ തുടങ്ങി. അങ്ങനെയാണ് ലിംഗമാറ്റ ശസ്‌ത്രക്രിയയെ കുറിച്ച് അറിയുന്നതെന്നും ആരവ് പറയുന്നു.

കുട്ടിക്കാലത്ത് ആൺകുട്ടികളെ പോലെ വസ്ത്രം ധരിക്കാനും ആൺകുട്ടികളുമായി കളിക്കാനുമായിരുന്നു മീരയ്ക്ക് താത്പര്യം. തന്നിലെ പുരുഷനെ തിരിച്ചറിഞ്ഞ മീര രണ്ട് കുടുംബങ്ങളുടെയും അനുവാദത്തോടെ 2019ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അപേക്ഷിക്കുകയായിരുന്നു.

ആരവ് ആയി മാറുന്നതിന് മുൻപ് തന്നെ തനിക്ക് മീരയെ ഇഷ്‌ടമായിരുന്നുവെന്ന് കൽപന പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായില്ലെങ്കിൽ പോലും അദ്ദേഹത്തെ വിവാഹം കഴിക്കുമായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ താനും ആരവിനൊപ്പം ഉണ്ടായിരുന്നുവെന്നും വനിത കബഡി ലീഗിൽ പങ്കെടുക്കാൻ ജനുവരിയിൽ ദുബായിലേക്ക് പോകാനൊരുങ്ങുന്ന കൽപന പറയുന്നു.

Last Updated : Nov 8, 2022, 6:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.