മുംബൈ: ഏത് സമയത്താണോ ആത്മഹത്യ ചെയ്യാൻ തോന്നിയത്. ഇന്നിപ്പോൾ ഇങ്ങനെ ചിന്തിക്കുന്നത് മഹാരാഷ്ട്രയിലെ ശിവ്ഡി സ്വദേശിയായ മധുകർ സാബ്ലെ എന്ന അൻപത്തൊമ്പതുകാരനാണ്. കാരണം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ട്രെയിനിന് തൊട്ടുമുന്നില്‍ റെയില്‍പാളത്തില്‍ തലവെച്ചു. പാളത്തില്‍ ട്രെയിനിന്‍റെ ഇരമ്പം കേൾക്കാം...
പക്ഷേ എല്ലാം പെട്ടെന്നായിരുന്നു. ട്രെയിൻ നിന്നു. എങ്ങനെ നിന്നു എന്ന് മാത്രം അറിയില്ല. മൂന്ന് പൊലീസുകാർ ഓടിയെത്തി, മധുകർ സാബ്ലെയെ റെയില്‍ പാളത്തില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു.
ഇനി കഥയുടെ ഫ്ലാഷ് ബാക്ക് (സിസിടിവി കാമറ പറയുന്നത്)
മുംബൈയിലെ ശിവ്‌ഡിയിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിൻ പതിയെ എത്തുന്നു. പെട്ടെന്ന് ഒരാൾ ട്രാക്കിലേക്ക് നടന്നു കയറിയ ശേഷം ട്രാക്കില്‍ കിടക്കുന്നു. വേഗം കുറച്ച് വരികയായിരുന്ന ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് വേഗം ട്രെയിൻ നിർത്തുന്നു.
ഇത് കണ്ട് നില്‍ക്കുകയായിരുന്ന വഡാല ലോഹ്‌മാർഗ് പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബിളായ ധനശ്രീ പണ്ഡിറ്റ് ഷെലാറും വനിത ഹോം ഗാർഡായ ഋതുജ മണ്ടേയും ഓടിയെത്തി ഇയാള്‍ ട്രാക്കില്‍ നിന്ന് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സ്റ്റേഷനിലെ സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എന്ന് മാത്രം ഓർക്കുക.
Also read: Goons Attack Vizhinjam | വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമി സംഘം വെട്ടിയത് 15 തവണ