ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന, റിസർവ് ചെയ്യാത്ത കോച്ചുകൾ പുനഃരാരംഭിക്കുന്നതായി ഇന്ത്യൻ റെയിൽവേ. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിലെ കുറവും ഹോളി ആഘോഷത്തിനിടെ ഉണ്ടാവാനിടയുള്ള തിരക്കും കണക്കിലെടുത്താണ് തീരുമാനം.
ALSO READ | ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി
റെയിൽവേ മന്ത്രാലയം ഇതിനകം തന്നെ പുനഃരാരംഭിച്ച സാദാ ട്രെയിനുകളിലെ സെക്കന്‍ഡ് ക്ളാസുകളില്‍ ബുക്ക് ചെയ്യാതെ യാത്ര ചെയ്യാനാവും. ഇതുകൂടാതെ, അവധിക്കാല സ്പെഷ്യൽ ട്രെയിനുകളില്‍ സെക്കൻഡ് ക്ലാസ് താമസവും റിസർവ് ചെയ്‌തതോ, ചെയ്യാത്തതോ ആയവയും നീക്കിവയ്‌ക്കും.
2015 ലെ സി.സി നമ്പർ 30, മറ്റ് നിർദേശങ്ങൾ എന്നിവ അനുസരിച്ചാണ് അറിയിപ്പ്. പൂർണമായും റിസർവേഷൻ നടക്കുന്ന റൂട്ടുകൾക്കായി ഹോളി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.