ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ ആഴ്‌ച കേരളത്തിലും തമിഴ്‌നാട്ടിലും പര്യടനം നടത്തും. ചൊവ്വാഴ്‌ചയാണ് രാഹുൽ കേരളത്തിലെത്തുക. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പമാണ് കോൺഗ്രസ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ രാഹുൽ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ ഇടതുപക്ഷവും കോൺഗ്രസും സംയുക്തമായി റാലി സംഘടിപ്പിക്കുന്ന പശ്ചിമ ബംഗാളിൽ രാഹുൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, പശ്ചിമ ബംഗാളിൽ റാലി നടക്കുന്ന ദിവസം രാഹുൽ തമിഴ്‌നാട്ടിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. കേരളത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പിനായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. അതേസമയം കേരളത്തിൽ രാഹുലിന്‍റെ റാലിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പാർട്ടി പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കേരളത്തിൽ ഉണ്ടാകും.