ETV Bharat / bharat

'ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്': രാഹുൽ ഗാന്ധി കേംബ്രിഡ്‌ജില്‍; വിദേശത്ത് ഇന്ത്യന്‍ പ്രതിച്ഛായ മോശമാക്കിയെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്‌ജ് പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചട്ടക്കൂട് പരിമിതപ്പെടുത്തിയെന്ന് രാഹുല്‍. വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ്‌ താക്കൂര്‍. ആഗോള നേതാവായി മോദി മാറിയെന്ന് ബിജെപി. സത്യം പറയുമ്പോള്‍ പരിഭ്രാന്തിയെന്തിനെന്ന് കോണ്‍ഗ്രസ്.

Rahul Gandhi in Cambridge  Rahul Gandhi  Cambridge Remarks and Criticisms  രാഹുല്‍ ഗാന്ധി കേംബ്രിഡ്‌ജ് പ്രസംഗം  കേന്ദ്ര മന്ത്രി അനുരാഗ്‌ ഠാക്കൂര്‍  ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്  രാഹുൽ ഗാന്ധി കേംബ്രിഡ്‌ജില്‍  വിദേശത്ത് ഇന്ത്യന്‍ പ്രതിച്ഛായ മോശമാക്കി  ആഗോള നേതാവായി മോദി മാറിയെന്ന് ബിജെപി  കോണ്‍ഗ്രസ്  കേംബ്രിഡ്‌ജ് സര്‍വകലാശാല  കേംബ്രിഡ്‌ജ് സര്‍വകലാശാല രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്  രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും ബിജെപിയുടെ വിമര്‍ശനങ്ങളും
author img

By

Published : Mar 3, 2023, 10:11 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചട്ടക്കൂട് പരിമിതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ആക്രമിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. താനടക്കമുള്ള നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും അതിനെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിലാണ് തങ്ങളെന്നും രാഹുല്‍ യൂണിവേഴ്‌സിറ്റിയിലെ ജഡ്‌ജ് സ്‌കൂളില്‍ നടന്ന പരിപാടില്‍ പറഞ്ഞു. പെഗസസ് ചാര സോഫ്‌റ്റ്‌വെയറിനെ കുറിച്ചും രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തി. ഇസ്രയേല്‍ ചാര സോഫ്‌റ്റ്‌വെയറാണ് പെഗസസ്.

ഇത് ഉപയോഗിച്ച് തന്‍റെ ഫോണും ചോര്‍ത്തിയിരുന്നെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍റെ ഫോണില്‍ മാത്രമല്ല നിരവധി രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഫോണുകളിലും പെഗസസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ അടക്കമുള്ള രാഷ്‌ട്രീയ പ്രതിനിധികള്‍ സ്ഥിരമായി അനുഭവിക്കുന്ന സമ്മര്‍ദമാണിത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് താന്‍ അടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ വന്നത്. ഇത്തരം സംഭവങ്ങളെല്ലാം പ്രതിരോധിക്കുന്നതിനുള്ള തിരക്കിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റിന് മുന്നില്‍ വിവിധ വിഷയങ്ങള്‍ സംസാരിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോലും അറസ്റ്റ് ചെയ്‌ത് തടവിലാക്കുന്ന അവസ്ഥയാണുള്ളത്. രാജ്യത്ത് പാര്‍ലമെന്‍റിനും ജുഡീഷ്യറിക്കും മാധ്യമങ്ങള്‍ക്കും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും എന്നാല്‍ അത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും അക്രമാസക്തമായ നിലപാടാണ് എടുക്കുന്നതെന്നും രാജ്യത്ത് എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മനസിലാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ബിജെപി: കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയും നിരന്തരം നുണ പറയുകയും ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂര്‍. കേംബ്രിഡ്‌ജില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.

പെഗസസ് ബാധിച്ചത് രാഹുലിന്‍റെ ഫോണിലല്ല അദ്ദേഹത്തിന്‍റെ മനസിലാണെന്നും കുറ്റപ്പെടുത്തല്‍. വിദേശത്ത് പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്‍റെ അജണ്ടയെന്താണെന്നും അനുരാഗ്‌ താക്കൂര്‍ ചോദിച്ചു. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി സ്വന്തം ഫോണ്‍ പെഗസസ് അന്വേഷണം നടത്തുന്ന വിദഗ്‌ധ സംഘത്തിന് കൈമാറാത്തതെന്ന് അനുരാഗ്‌ താക്കൂര്‍ ചോദിച്ചു.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ ഫോണില്‍ അതിന് മാത്രം എന്താണ് ഉണ്ടായിരുന്നതെന്നും എന്തുകൊണ്ടാണ് മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ഇത്തരം വിദഗ്‌ധ സംഘത്തിന് കൈമാറാത്തതെന്നും താക്കൂര്‍ ചോദിച്ചു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമായി മാറിയിരിക്കുകയാണെന്നും അതൊരു പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വെറുപ്പായിരിക്കാമെന്നും താക്കൂര്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിഞ്ഞതായി കോണ്‍ഗ്രസിന് മനസിലാക്കാന്‍ സാധിച്ചിരിക്കുമല്ലോ. ആഗോള തലത്തില്‍ പ്രധാനമന്ത്രിയോടുള്ള രാഷ്‌ട്ര തലവന്‍മാരുടെ ബഹുമാനം ഇരട്ടിയായിരിക്കുകയാണ്. ആഗോള നേതാവായി മോദി മാറിയിരിക്കുകയാണെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായം രാഹുല്‍ ഗാന്ധിയ്‌ക്ക് സ്വീകാര്യമല്ലെന്നും കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി അനുരാഗ്‌ താക്കൂര്‍ നടത്തിയ വിമര്‍ശനങ്ങളോടെ സത്യം പറയുമ്പോള്‍ ബിജെപി പരിഭ്രാന്തരാകുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് ചോദിച്ചു. 'അനുരാഗ് 'ഗോളിമാരോ' താക്കൂറിന്‍റെ വിഡ്ഢിത്തമുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ കേട്ടെന്നും ഷാങ്ഹായ്, ടൊറന്‍റോ, കാലിഫോർണിയ, സിയോൾ, അബുദാബി എന്നിവിടങ്ങളില്‍ ആഭ്യന്തര രാഷ്‌ട്രീയത്തെ കുറിച്ചും രാജ്യത്തെ മുന്‍നിര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്‌താവനകള്‍ വീണ്ടും സമൂഹത്തിന് മുന്നില്‍ നിരത്തിയാല്‍ ബിജെപിയ്‌ക്ക് ഒളിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് തിരിച്ചടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.