ന്യൂഡല്‍ഹി: ട്വിറ്ററില്‍ കൂടുതല്‍ പേരെ അണ്‍ഫോളോ ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പേഴസണല്‍ സ്റ്റാഫ് അംഗങ്ങളും മാധ്യമപ്രവർത്തകരും അടക്കം 50 പേരെയാണ് ഒറ്റയടിക്ക് രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തത്. അന്തരിച്ച പാര്‍ട്ടി നേതാക്കന്മാരായ അഹമ്മദ് പട്ടേല്‍, തരുണ്‍ ഗൊഗേയ് എന്നിവരും അണ്‍ഫോളോ ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ട്വിറ്ററില്‍ സജീവമായ രാഹുല്‍ ഗാന്ധി ദൈനംദിനങ്ങളിലുണ്ടാകുന്ന രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ ആദ്യം പ്രതികരണം അറിയിച്ചുകൊണ്ടിരുന്നത് ട്വിറ്ററിലൂടെയായിരുന്നു. 18.5 മില്യണ്‍ ഫോളോവേഴ്‌സുള്ള രാഹുല്‍ ഗാന്ധി 224 പേരെയാണ് പിന്തുടരുന്നത്. ഇവരില്‍ കൂടുതലും രാഷ്‌ട്രീയക്കാരാണ്. അതേസമയം ഇത്രയധികം ആളുകളെ എന്തുകൊണ്ടാണ് അണ്‍ഫോളോ ചെയ്തത് എന്ന സംബന്ധിച്ച് വിവരമൊന്നുമില്ല.
also read: വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി