ന്യൂഡൽഹി: ഒറ്റ ദിവസത്തിൽ റെക്കോഡ് സൃഷ്‌ടിച്ച കൊവിഡ് വാക്‌സിനേഷനിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രത്യേക ദിവസത്തെ വാക്‌സിനേഷന് ശേഷം സംഭവം കഴിഞ്ഞുവെന്ന് വെള്ളിയാഴ്ചത്തെ വാക്‌സിനേഷനിൽ ഉണ്ടായ കുറവ് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.
വാക്‌സിനേഷനിൽ ഉണ്ടായ കുറവ് കാണിക്കുന്നതിനായി കോവിൻ വെബ്സൈറ്റിൽ നിന്നും 10 ദിവസത്തെ വാക്‌സിനേഷന്‍റെ ഗ്രാഫ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കിട്ടു. സംഭവം കഴിഞ്ഞു എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ഗ്രാഫ് പങ്കിട്ടത്.
-
Event ख़त्म! #Vaccination pic.twitter.com/S1SAdjGUA2
— Rahul Gandhi (@RahulGandhi) September 19, 2021 " class="align-text-top noRightClick twitterSection" data="
">Event ख़त्म! #Vaccination pic.twitter.com/S1SAdjGUA2
— Rahul Gandhi (@RahulGandhi) September 19, 2021Event ख़त्म! #Vaccination pic.twitter.com/S1SAdjGUA2
— Rahul Gandhi (@RahulGandhi) September 19, 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.5 കോടിയിലധികം ആളുകൾക്ക് വാക്‌സിനേഷൻ നൽകിയത്. ഈ വേഗതയാണ് നമ്മുടെ രാജ്യത്ത് വാക്‌സിനേഷന് വേണ്ടതെന്നും ഇതുപോലുള്ള റെക്കോഡ് വാക്സിനേഷനുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശനിയാഴ്‌ച രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.
Also Read: പഞ്ചാബിൽ പ്രശ്‌ന പരിഹാരത്തിന് കോൺഗ്രസ് ശ്രമം, രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത