ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സിക്കിമിലെ നാകുലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന്‍റെ കടന്നുകയറ്റം തടയുകയും തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനുവരി 20ന് ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് ഇന്ത്യന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്കും അധിനിവേശം വിപുലീകരിക്കുന്നു. എന്നാല്‍ മിസ്റ്റര്‍ 56 ഇതുവരെ ചൈനയെന്ന വാക്ക് പോലും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പേര് പറയാതെ മിസ്റ്റര്‍ 56 എന്ന് വിശേഷിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ചൈനയുടെ കടന്നുകയറാനുള്ള ശ്രമത്തില്‍ കേന്ദ്രത്തിനെതിരെ ഞായാറാഴ്‌ചയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തളര്‍ന്നിരിക്കുകയാണെന്ന് ചൈനയ്‌ക്ക് അറിയാമെന്നും കേന്ദ്രത്തിന്‍റെ നടപടികളെല്ലാം തന്നെ വന്‍കിട ബിസിനസ് മേധാവികളെ ശക്തിപ്പെടുത്താനാണെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട്ടിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. ഏപ്രില്‍- മെയ് മാസങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.