ന്യൂഡൽഹി: കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതിന് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവന്‍റെ മൂല്യത്തെ വിലയിരുത്തുന്നത് അസാധ്യമാണെന്നും സർക്കാരിന്‍റെ നഷ്ടപരിഹാരം ചെറിയ സഹായം മാത്രമാണെന്നും എന്നാൽ അത് പോലും നൽകാൻ മോദി സർക്കാർ തയാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കൊവിഡ് മഹാമാരി സമയത്ത് ആദ്യം ചികിത്സ നിഷേധിക്കുകയും പിന്നീട് തെറ്റായ കൊവിഡ് കണക്കുകൾ കാണിച്ച് സർക്കാർ ദ്രോഹിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
നഷ്ടപരിഹാരത്തുക താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാണെന്നും കാണിച്ച് കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.