ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന് വില 41,000 രൂപ; കോണ്‍ഗ്രസ് നേതാവിന്‍റെ ലാളിത്യമെന്ന് ബിജെപിയുടെ പരിഹാസം - Congress

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന് 1,000 രൂപയിലധികം വിലയുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. ബിജെപിയുടെ ഔദ്യോഗിത ട്വിറ്റര്‍ പേജില്‍ ഭാരതമേ നോക്കൂ (ഭാരത് ദേഖോ) എന്ന അടിക്കുറിപ്പോടെ ടീ ഷര്‍ട്ടിന്‍റെ വില അടക്കം പ്രസിദ്ധപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്

BJP  Rahul Gandhi  t shirt costs Rs 41000  t shirt of rahul gandhi costs Rs 41000  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ട്  കോണ്‍ഗ്രസ്  ബിജെപി  Congress  ഭാരത് ജോഡോ യാത്ര
രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന് 41,000 രൂപ വില; കോണ്‍ഗ്രസ് നേതാവിന്‍റെ ലാളിത്യമെന്ന് ബിജെപിയുടെ പരിഹാസം
author img

By

Published : Sep 9, 2022, 9:31 PM IST

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിനെ ചൊല്ലി വിവാദം. ടീ ഷർട്ടിന് 41,000 രൂപയിലധികം വിലയുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഭാരതമേ നോക്കൂ (ഭാരത് ദേഖോ) എന്ന അടിക്കുറിപ്പോടെയാണ് ടീ ഷര്‍ട്ടിന്‍റെ വില അടക്കം പിസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ബര്‍ബറി ടീ ഷര്‍ട്ടിന്‍റെ ചിത്രത്തിനൊപ്പം ടീ ഷര്‍ട്ട് ധരിച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രവും ബിജെപി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന ജനങ്ങളുടെ എണ്ണം കണ്ട് പേടിച്ച ബിജെപിയുടെ തന്ത്രമാണ് നിലവിലെ ടീ ഷര്‍ട്ട് ആരോപണം എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ടീ ഷര്‍ട്ട് വാങ്ങുന്നത് പൊതുജനങ്ങളുടെ പണം കൊണ്ടല്ലെന്ന് കോണ്‍ഗ്രസിന്‍റെ സൈബര്‍ പ്രവര്‍ത്തകര്‍ ബിജെപിക്ക് മറുപടി നല്‍കി.

വ്യാഴാഴ്‌ച കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും നയിക്കുന്നത് താനല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്വേഷം പടർത്തി ബിജെപിയും ആർഎസ്എസും രാജ്യത്ത് വരുത്തിയ നാശനഷ്‌ടങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.