ന്യൂഡൽഹി : തുടർച്ചയായ ഇന്ധനവില വർധനവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. ജനങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നതിൽ കേന്ദ്രസർക്കാരിന് പിഎച്ച്‌ഡി ലഭിക്കുമെന്നായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ആദായ നികുതിയിൽ നിന്നും കോർപ്പറേറ്റ് നികുതികളിൽ നിന്നും നേടിയതിനേക്കാൾ കൂടുതൽ വരുമാനം സർക്കാർ ഇന്ധനവിലയിൽ നിന്ന് സമ്പാദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഇന്ധനവില വീണ്ടും കൂട്ടി ; 20 ദിവസത്തിനിടെ 11ാം തവണ
ഞയറാഴ്‌ചയും ഇന്ധനവിലയിൽ വർധനവ് ഉണ്ടായതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിലവിൽ ഏറ്റവും ഉയർന്ന വില തുടരുന്ന ഭോപ്പാലിൽ പെട്രോളിന് 105.43 രൂപയും ഡീസലിന് 96.65 രൂപയുമാണ്
-
टैक्स वसूली में PhD. pic.twitter.com/RfRxmF8o7J
— Rahul Gandhi (@RahulGandhi) June 20, 2021 " class="align-text-top noRightClick twitterSection" data="
">टैक्स वसूली में PhD. pic.twitter.com/RfRxmF8o7J
— Rahul Gandhi (@RahulGandhi) June 20, 2021टैक्स वसूली में PhD. pic.twitter.com/RfRxmF8o7J
— Rahul Gandhi (@RahulGandhi) June 20, 2021
മുംബൈയിൽ യഥാക്രമം പെട്രോളിന് 103.36 രൂപയും ഡീസലിന് 95.44 രൂപയുമാണ് വില. ദേശീയ തലസ്ഥാനത്ത് ഞായറാഴ്‌ച പെട്രോൾ വില ലിറ്ററിന് 97.22 രൂപയും ഡീസലിന് ലിറ്ററിന് 87.97 രൂപയുമായി തുടരുന്നു.