ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും. ഇരുവരുടെയും ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസ് നേതാക്കളെന്ന നിലയിലുള്ള സമീപ രാഷ്ട്രീയ വര്‍ത്തമാനകാലത്തെ വരെയുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇന്ന് (11.08.2022) സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. "ഞാനും എന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും കുട്ടിക്കാലം മുതല്‍ ഒരുമിച്ചാണ്, ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും ഒരുമിച്ച് കണ്ടിട്ടുണ്ട്, എന്നും പരസ്‌പരം ധൈര്യവും ശക്തിയുമായി ഉണ്ടാവും" എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ചിത്രം പോസ്‌റ്റ് ചെയ്തത്. ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധിപേരും രംഗത്തെത്തി.
-
भाई-बहन के पवित्र रिश्ते का सबसे ख़ूबसूरत दिन, आज देश भर में राखी का त्योहार धूम-धाम से मनाया जा रहा है।
— Rahul Gandhi (@RahulGandhi) August 11, 2022 " class="align-text-top noRightClick twitterSection" data="
रक्षाबंधन के पावन पर्व पर सभी देशवासियों को मेरी हार्दिक शुभकामनाएं। मैं कामना करता हूं कि हर भाई-बहन के बीच का प्यार हमेशा बना रहे। pic.twitter.com/D7G4BIQGLN
">भाई-बहन के पवित्र रिश्ते का सबसे ख़ूबसूरत दिन, आज देश भर में राखी का त्योहार धूम-धाम से मनाया जा रहा है।
— Rahul Gandhi (@RahulGandhi) August 11, 2022
रक्षाबंधन के पावन पर्व पर सभी देशवासियों को मेरी हार्दिक शुभकामनाएं। मैं कामना करता हूं कि हर भाई-बहन के बीच का प्यार हमेशा बना रहे। pic.twitter.com/D7G4BIQGLNभाई-बहन के पवित्र रिश्ते का सबसे ख़ूबसूरत दिन, आज देश भर में राखी का त्योहार धूम-धाम से मनाया जा रहा है।
— Rahul Gandhi (@RahulGandhi) August 11, 2022
रक्षाबंधन के पावन पर्व पर सभी देशवासियों को मेरी हार्दिक शुभकामनाएं। मैं कामना करता हूं कि हर भाई-बहन के बीच का प्यार हमेशा बना रहे। pic.twitter.com/D7G4BIQGLN
ഇന്ന് രാഖി ദിനത്തിൽ, എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കുമിടയിൽ സ്നേഹം ഉണ്ടാകട്ടെ എന്ന് താന്‍ ആശംസിക്കുന്നുവെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് കുട്ടിക്കാലം മുതലുള്ളതും ചിലത് സമീപകാലങ്ങളിൽ നിന്നുള്ളതുമാണ്. സഹോദര- സഹോദരി സ്നേഹ പ്രകടനത്തില്‍ മുൻ പ്രധാനമന്ത്രിമാരായ തങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധിക്കൊപ്പമുള്ളതും, പിതാവ് രാജീവ് ഗാന്ധിക്കൊപ്പമുള്ളതുമായ ചിത്രങ്ങളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
आप सभी को भाई-बहन के बीच अटूट प्रेम, विश्वास और भरोसे के प्रतीक पावन पर्व रक्षाबंधन की हार्दिक शुभकामनाएं।
— Priyanka Gandhi Vadra (@priyankagandhi) August 11, 2022 " class="align-text-top noRightClick twitterSection" data="
#RakshaBandhan pic.twitter.com/5lMOMJZLkE
">आप सभी को भाई-बहन के बीच अटूट प्रेम, विश्वास और भरोसे के प्रतीक पावन पर्व रक्षाबंधन की हार्दिक शुभकामनाएं।
— Priyanka Gandhi Vadra (@priyankagandhi) August 11, 2022
#RakshaBandhan pic.twitter.com/5lMOMJZLkEआप सभी को भाई-बहन के बीच अटूट प्रेम, विश्वास और भरोसे के प्रतीक पावन पर्व रक्षाबंधन की हार्दिक शुभकामनाएं।
— Priyanka Gandhi Vadra (@priyankagandhi) August 11, 2022
#RakshaBandhan pic.twitter.com/5lMOMJZLkE
റോബർട്ട് വദ്രയുമായുള്ള വിവാഹത്തിൽ നിന്നുള്ളതും 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ളതുമായ ചിത്രങ്ങളുള്‍പ്പടെ സഹോദരനൊപ്പമുള്ള ചിത്രങ്ങളുടെ ഒരു പരമ്പരയാണ് പ്രിയങ്ക ഗാന്ധി പോസ്‌റ്റ് ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഉത്തർപ്രദേശിലെ കാൺപൂർ വിമാനത്താവളത്തിൽ വെച്ച് ഇരുവരും കണ്ടുമുട്ടുന്ന ചിത്രവും പ്രിയങ്ക പങ്കുവെച്ചതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രം ഉള്‍പ്പെടുന്ന വീഡിയോ അന്ന് വൈറലായിരുന്നു.
അതേസമയം, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രക്ഷാബന്ധന് സന്ദേശവുമായെത്തി. പരസ്പരം ബഹുമാനവും വാത്സല്യവും നിറഞ്ഞ സഹോദരീസഹോദരന്മാർ തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഉത്സവം പ്രകടിപ്പിക്കുന്നതെന്ന് കുറിച്ച അവര്‍ എല്ലാ ഇന്ത്യൻ പൗരന്മാർക്കും രക്ഷാബന്ധന്റെ ആശംസകളും നേര്‍ന്നു.