ഇംഫാൽ: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് മണിപ്പൂരില്‍ തുടക്കമായി (Bharat Jodo Nyay Yatra started in Manipur). വംശീയ കലാപം കെട്ടടങ്ങാത്ത മണിപ്പൂരിന്‍റെ മണ്ണിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത പര്യടനം ആരംഭിച്ചത്. ഇന്ന് (14-01-2024) മണിപ്പൂരിൽ തുടക്കം കുറിച്ച യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) യും ബിജെപിയും ആർഎസ്എസും മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നില്ലെന്നും മണിപ്പൂർ ജനതയോട് സഹാനുഭൂതി കാണിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിന്‍റെയും, ബിജെപി-ആർഎസ്എസ് വിദ്വേഷത്തിന്‍റെയും പ്രതീകമായി മണിപ്പൂർ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ജനതയ്‌ക്ക് നേരെ ഉണ്ടായ അക്രമ (Manipur violence)ത്തിൽ വലിയ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടും മോദി തിരിഞ്ഞു നോക്കുക പോലും ചെയ്‌തില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒരുപാട് ആളുകൾക്ക് ജീവൻ നഷ്‌ടമായി. കൺമുന്നിൽ വച്ച് ഒരുപാട് പോർക്ക് ഉറ്റവരെ നഷ്‌ടമായി. എന്നിട്ടും മോദി സന്ദർശനം നടത്തിയില്ലെന്നത് ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി (Rahul Gandhi against Narendra Modi in Manipur violence). മണിപ്പൂർ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പ്രതീകമാണെന്നും ഗാന്ധി കൂട്ടിച്ചേർത്തു.
മണിപ്പൂർ എന്ന സംസ്ഥാനം ജൂൺ 29ന് ശേഷം പാടെ മാറിയെന്നും രാഹുൽ ഗാന്ധി (Rahul Gandhi) പറഞ്ഞു. സംസ്ഥാനം വിഭജിക്കപ്പെടുകയും വിദ്വേഷം പരക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ നഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. തന്‍റെ 2004 മുതലുള്ള രാഷ്‌ട്രീയ ജീവിതത്തിൽ ഭരണസംവിധാനത്തിന്‍റെ ഘടന പൂർണമായും തകർന്ന സംസ്ഥാനം സന്ദർശിക്കുന്നത് ഇത് ആദ്യമായാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ ജനതയ്‌ക്ക് നഷ്‌ടമായതെല്ലാം തിരികെ നൽകുമെന്നും സംസ്ഥാനത്ത് ഐക്യവും സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കുമെന്നും രാഹുൽ ഗാന്ധി വാഗ്‌ദാനം നൽകി. "നിങ്ങളുടെ വിലപ്പെട്ടതെല്ലാം നിങ്ങൾക്ക് നഷ്‌ടമായി. ഞങ്ങളെ വിശ്വസിക്കൂ, നിങ്ങൾക്ക് നഷ്‌ടമായതെന്തോ അത് ഞങ്ങൾ തിരികെ കൊണ്ടുവരും. നിങ്ങളുടെ വേദനയും ത്യാഗവും ദുരിതങ്ങളും ഞങ്ങൾക്ക് മനസിലാവും. അത് ഞങ്ങൾ തിരികെ കൊണ്ടു വരുമെന്ന് ഉറപ്പ് നൽകുന്നു." രാഹുൽ ഗാന്ധി മണിപ്പൂർ ജനതയോടായി പറഞ്ഞതിങ്ങനെ.
മണിപ്പൂര്‍ മുതല്‍ മുംബൈ വരെ 6713 കിലോമീറ്റര്‍ ദൂരമാണ് ഭാരത് ജോഡോ ന്യായ് യാത്ര ( Bharat Jodo Nyay Yatra )യുണ്ടാകുക. 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും 337 നിയമസഭ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയും യാത്ര കടന്ന് പോകും.