ETV Bharat / bharat

ഇന്തോ-പസഫിക് മേഖലയിലെ ആരോഗ്യ പ്രശ്‌നങ്ങൾ വെല്ലുവിളി നേരിടാൻ ക്വാഡ് വാക്‌സിൻ സംരംഭം പ്രധാനം: എസ്. ജയശങ്കർ

ക്വാഡ് നേതാക്കൾ 2021 മാർച്ചിലാണ് ക്വാഡ് വാക്‌സിൻ പങ്കാളിത്തം പ്രഖ്യാപിച്ചത്. 2022 അവസാനത്തോടെ ഇന്തോ-പസഫിക് മേഖലയിൽ ഒരു ബില്യൺ ഡോസ് ക്വാഡ് വാക്‌സിനുകൾ എത്തിക്കാൻ സംരംഭം ലക്ഷ്യമിടുന്നു.

Jaishankar on Quad vaccine initiative  EAM Jaishankar in Melbourne  Quad Foreign Ministers meeting  quad vaccine initiative  ഇന്തോ പസഫിക് മേഖല  ക്വാഡ് വാക്‌സിൻ സംരംഭം എസ് ജയശങ്കർ  നാലാമത് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം
ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ക്വാഡ് വാക്‌സിൻ സംരംഭം പ്രധാനം: എസ്. ജയശങ്കർ
author img

By

Published : Feb 11, 2022, 10:56 PM IST

ന്യൂഡൽഹി: രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഇന്തോ-പസഫിക്കിൽ ക്വാഡ് വാക്‌സിൻ സംരംഭം നിർണായകമെന്ന് ഓസ്‌ട്രേലിയയിൽ നടക്കുന്ന നാലാമത് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നതിനും വാക്‌സിന്‍ ലഭ്യതയില്‍ തുല്യത ഉറപ്പുവരുത്തുന്നതിനും എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ക്വാഡ് വാക്‌സിൻ സംരംഭവും രാജ്യങ്ങൾ കൂട്ടായി വാക്‌സിൻ വിതരണം ചെയ്യുന്നതും ഇന്തോ- പസഫിക് രാജ്യങ്ങൾക്ക് മഹാമാരിയെ നേരിടാൻ വളരെ നിർണായകമാണ്.

മാനുഷിക സഹായവും ദുരന്ത പ്രതികരണവും നൽകാനും തീവ്രവാദം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, തെറ്റായ വിവരങ്ങൾ എന്നിവ പോലുള്ള ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ധാരാളം അവസരങ്ങളുണ്ടെന്ന് ക്വാഡ് യോഗത്തിൽ എസ്. ജയശങ്കർ പറഞ്ഞു.

ക്വാഡ് നേതാക്കൾ 2021 മാർച്ചിലാണ് ക്വാഡ് വാക്‌സിൻ പങ്കാളിത്തം പ്രഖ്യാപിച്ചത്. 2022 അവസാനത്തോടെ ഇന്തോ-പസഫിക് മേഖലയിൽ ഒരു ബില്യൺ ഡോസ് ക്വാഡ് വാക്‌സിനുകൾ എത്തിക്കാൻ സംരംഭം ലക്ഷ്യമിടുന്നു. ഉഭയകക്ഷി ചട്ടക്കൂടുകളിലൂടെയും ആസിയാൻ പോലുള്ള സംഘടനകളുമായുള്ള സഹകരണത്തിലൂടെയും ഇൻഡോ-പസഫിക്കിൽ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് ഇന്ത്യ നടത്തുന്നത്. മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങൾ ഇന്തോ-പസഫിക്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്ന് ജയശങ്കർ.

ക്വാഡ് ചട്ടക്കൂടിനുള്ളിലുള്ള പ്രവർത്തനങ്ങൾ വളരെ പ്രയോജനപ്രദമാണ്. കഴിഞ്ഞ വർഷം നടന്ന ടൂ ലീഡേഴ്‌സ് ഉച്ചകോടികളിലൂടെ അത് പ്രാധാന്യവും വേഗതയും കൈവരിച്ചു. ഇന്തോ-പസഫിക് മേഖലയിൽ നിലനിൽക്കുന്ന പല വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്നതിനായി ക്രിയാത്മകമായ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. സ്വതന്ത്രവും തുറന്നതും സമൃദ്ധവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി പ്രവർത്തിക്കുക എന്നതാണ് ക്വാഡിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്.

Also Read: ഹിപ്പോക്രാറ്റിക് ഓത്തിന് പകരം മഹര്‍ഷി ചരക് ശപഥ്; നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.