ചണ്ഡീഗഡ് : മൊഹാലിയിലെ എസ്‌എഎസ് നഗർ ജില്ല ആശുപത്രിയിൽ കൊവിഡ് ദ്രുത പരിശോധന യന്ത്രമായ 'ഐഡി നൗ' പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ സംഘടനയായ PATH ആണ് ഈ യന്ത്രം സംഭാവന ചെയ്തത്. ആറ് മുതൽ 13 മിനിറ്റിനുള്ളിൽ ഒരു ദിവസം 30 പരിശോധനകള്‍ വരെ നടത്താന്‍ സാധിക്കുമെന്നതിനാല്‍ 'ഐഡി നൗ 'മെഷീൻ വേഗത്തിൽ ഫലങ്ങൾ നൽകാൻ സഹായകമാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Read Also……..പഞ്ചാബിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 10 വരെ നീട്ടി
കൊവിഡ് രാജ്യമെമ്പാടും സംഹാര താണ്ഡവമാടുന്ന ഈ സമയത്ത് രോഗബാധ കണ്ടുപിടിക്കാന്‍ ഈ ഉപകരണം ഏറ്റവും വലിയ അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യന്ത്രം ഗതാഗതയോഗ്യമാണെന്നും അതിനാല്‍ ഇത് ഗ്രാമങ്ങളിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകാമെന്നും മന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പരിശോധന നടത്താന്‍ ഈ ടെസ്റ്റിംഗ് മെഷീൻ വളരെ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.