ഛണ്ഡീഗഡ്: വാക്‌സിൻ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ധു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 17 ലക്ഷം വാക്‌സിൻ ഡോസുകള്‍ ലഭിക്കുമ്പോള്‍ പഞ്ചാബിന് തവണകളായി 50,000, 60,000 ഡോസുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വാക്‌സിൻ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബല്‍ബീര്‍ സിംഗ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രത്തിന് കത്തയച്ചതായും ബല്‍ബീര്‍ സിംഗ് പറഞ്ഞു. വാക്‌സിൻ സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വേണ്ട നടപടികള്‍ കേന്ദ്രം ഉടൻ സ്വീകരിക്കണമെന്നും അമരീന്ദര്‍ സിംഗ് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. 124 പുതിയ കൊവിഡ് കേസുകളാണ് പഞ്ചാബില്‍ ശനിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്തത്. ആറ് മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
Also Read: കൊവിഡ് വ്യാപനം കുറയുന്നില്ല, ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും മുഖ്യമന്ത്രി