ETV Bharat / bharat

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറുന്നു ; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി പ്രചാരണം

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നണികള്‍

The trend for declaration of CM candidate before elections Punjab elections CM candidates പഞ്ചാബ് തെരഞ്ഞെടുപ്പ് 2022 പഞ്ചാബ് തെരഞ്ഞെടുപ്പിലെ രീതികള്‍ പഞ്ചബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാര്‍

author img

By

Published : Feb 6, 2022, 3:41 PM IST

ചണ്ഡിഗഡ് : പുതിയ മുറകളാണ് ഇത്തവണ പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നത്. മുഖ്യമന്ത്രിയേയോ ഉപമുഖ്യമന്ത്രിയേയോ മുന്‍കൂട്ടി പ്രഖ്യാപിച്ച് പാര്‍ട്ടികള്‍ ചരിത്രത്തിലിന്നോളം പഞ്ചാബില്‍ വോട്ടുതേടിയിരുന്നില്ല. എന്നാല്‍ ഇത്തവണ അനൗദ്യോഗികമെങ്കിലും ചില പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെയും ക്യാബിനറ്റിനേയും പ്രഖ്യാപിച്ചുകഴിഞ്ഞു. ജയസാധ്യത ഏറെ കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഈ തന്ത്രം പയറ്റുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.

മോദിയെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി ബിജെപി രാജ്യത്ത് നടത്തിയ അതേ രീതി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ പഞ്ചാബിലും അനുകരിക്കപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഫോണ്‍ കോളില്‍ പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞാണ് ആം ആദ്‌മി പാര്‍ട്ടി ഇത്തവണ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത്. 21 ലക്ഷം പേരില്‍ നടത്തിയ സര്‍വേയില്‍ 93 ശതമാനം പേരും ഭഗവന്ത് മാനെയെ അനുകൂലിക്കുന്നതായി പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും പഞ്ചാബിന് പുതിയ അനുഭവമായിരുന്നു പുതിയ പ്രചാരണ രീതി.

മുഖ്യമന്ത്രിമുഖം വച്ചുള്ള പ്രചാരണം, ട്രെന്‍റിനൊപ്പം കോണ്‍ഗ്രസും

കടുത്ത വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസും ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രത്തിലേക്ക് നീങ്ങി. രണ്ട് മുഖങ്ങളാണ് ഈ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കാണിക്കുന്നത്. ചരൺജിത് സിംഗ് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവുമാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ മുഖങ്ങള്‍. രണ്ടുപേരില്‍ ആരായാലും സിഖ് മുഖമായിരിക്കും മുഖ്യമന്ത്രിയെന്ന മറ്റോരു അര്‍ഥം കൂടി കോണ്‍ഗ്രസ് ഇതുവഴി ജനങ്ങളിലേക്കെത്തിച്ചു.

പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സിഖ് മുഖമായിരിക്കുമെന്ന് കോൺഗ്രസ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ ഹൈന്ദവ മുഖമായ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാഖര്‍ തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിനെ വിലക്കുന്നത്.

Also Read: മുഖ്യമന്ത്രി ആരായാലും നവജ്യോത് സിങ് സിദ്ദു നായകനായി തുടരുമെന്ന് ഭാര്യ

പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലായിരിക്കും തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയെന്ന് അകാലിദൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അഞ്ച് തവണ മുഖ്യമന്ത്രിയും 10 തവണ എംഎൽഎയുമായ പ്രകാശ് സിംഗ് ബാദലിനെ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രചാരണം.

അതിനിടെ വലിയ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി കര്‍ഷക സംഘടനകളും ഇത്തവണ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പാര്‍ട്ടികളാണ് ഇവരില്‍ ഏറെയും. സമര നായകന്‍ ബൽബീർ സിംഗ് രാജേവാളിനെ പ്രധാന മുഖമായി അംഗീകരിച്ചാണ് ഇവരില്‍ പലരും മത്സര രംഗത്ത് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജേവാളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മുഖം ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം കാരണം തന്ത്രം ഫലം കണ്ടില്ല.

മുഖ്യമന്ത്രി പദം വ്യക്തമാക്കാതെ ബിജെപി

ബിജെപിയുമായി സഖ്യമുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടി മുഖ്യമന്ത്രിയായി പരിഗണിച്ചത് അദ്ദേഹത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുഖമായി ഒരാളെ അവതരിപ്പിക്കാന്‍ ഇത്തവണ ബിജെപി ശ്രമിച്ചിട്ടില്ല. ഭരണ ഘടന പ്രകാരം ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുന്നതാണ് പതിവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പതിവാണ്.

2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനൗപചാരികമായി പ്രഖ്യാപിച്ചായിരുന്നു ബിജെപി രംഗത്ത് എത്തിയത്. പ്രകാശ് സിംഗ് ബാദൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ പഞ്ചാബിലും ഉണ്ടായിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം പ്രവണത തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കാണാറുണ്ട്.

എം എല്‍ എ മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു

പുതിയ കാലത്ത് മുഖ്യമന്ത്രിയുടെ മുഖം മാത്രം അവതരിപ്പിച്ചാണ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണം നടത്തുന്നതെന്ന് പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ പ്രൊഫസർ മഞ്ജിത് സിംഗ് പറഞ്ഞു. വാസ്‌തവത്തിൽ, തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ഒരു സംവിധാനമാണിതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

മുഖ്യമന്ത്രിയായി കഠിനാധ്വാനിയും സത്യസന്ധനുമാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആം ആദ്മി പാർട്ടി എംഎൽഎയും നേതാവുമായ ഹർപാൽ സിംഗ് ചീമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിയമ വിദഗ്‌ധര്‍ പറയുന്നതിങ്ങനെ...

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം.എൽ.സാഗർ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ എംഎൽഎമാർ തങ്ങളുടെ പാർട്ടിയുടെ കത്ത് ഗവർണർക്ക് നൽകുകയാണ് നിയമപരമായി ചെയ്യേണ്ടത്. ഗവർണർ ആരെയെങ്കിലും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് അത് ഉറപ്പിച്ചതിന് ശേഷമാണ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേ പ്രഖ്യാപിച്ച വ്യക്തിയെ ക്ഷണിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറയുന്നു.

2005ൽ ഹരിയാനയിൽ ഭജൻ ലാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ പിന്തുണ നല്‍കിയത് ഭൂപീന്ദര്‍ സിംഗ് ഹൂഡക്കായിരുന്നു. അങ്ങനെ ഹൂഡ മുഖ്യമന്ത്രിയുമായി. പാര്‍ട്ടിയുടെ അറിവോടെ എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രമേഷ് വാമലും പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണം

ആത്യന്തികമായി തീരുമാനം പാർട്ടിയുടേതാണെന്ന് പഞ്ചാബ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലി പറഞ്ഞു. ചില മുഖങ്ങൾ മുന്നോട്ട് വയ്ക്കണമെന്ന സമ്മർദം ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാൻ പോകുന്നത്. എന്തായാലും ആം ആദ്‌മി പാർട്ടിയും മുഖ്യമന്ത്രിയുടെ മുഖം പ്രഖ്യാപിച്ചതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ അതൊരു ട്രെൻഡായി മാറി. പക്ഷേ, മുഖ്യമന്ത്രി ആരെന്ന അന്തിമതീരുമാനം എടുക്കുന്നത് എം.എൽ.എമാരും പാര്‍ട്ടിയുമായിരിക്കും.

മുഖ്യമന്ത്രിയെ മുന്‍പേ പ്രഖ്യാപിച്ച് പഞ്ചാബ് പുതിയൊരു രീതി പരിചയപ്പെടുകയാണ്. ഇതിന് ഇതുവരെ നിയമപരമായ പിന്‍ബലമില്ല. യുകെ, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ചില രാജ്യങ്ങളിൽ ഷാഡോ കാബിനറ്റ് എന്ന പ്രക്രിയയുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് നല്ല നീക്കമാകാം. കാരണം തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം വിജയിക്കുന്ന പാർട്ടികൾക്കിടയിൽ വലിയ പദവികളിലേക്കുള്ള മത്സരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാലിത് നിയമസഭാംഗങ്ങളുടെ,അവകാശം ഇല്ലാതാക്കുന്നു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.